തിരുവനന്തപുരം: ആനയറ ഈശാലയത്തിൽ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായുള്ള പഞ്ചമഹായജ്ഞവും 'ആദ്ധ്യാത്മികതയും ഭൗതികശാസ്ത്രവും ആധുനികവീക്ഷണത്തിൽ' എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണ പരമ്പരയും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. സമസ്‌ത ജീവജാലങ്ങളുടെയും ക്ഷേമം കാംക്ഷിക്കുന്ന ഭാരതത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യം എക്കാലവും ലോകത്തിന് മാതൃകയാണെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. സ്വാമി ഈശ അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. സി.വി. ആനന്ദബോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോർജ് തോമസ്, ഡോ. എം.ആർ. തമ്പാൻ എന്നിവർ സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ശിവപുരാണ പാരായണവും അന്തരാർദ്ധ വ്യാഖ്യാനവും പാശുപത മൃതസഞ്ജീവനി ഉപാസനയും ശിവരാത്രി ദിനമായ 21ന്‌ ലക്ഷനാമ ഉപാസനയും ഉണ്ടായിരിക്കും.