trump

അഹമ്മദാബാദ് / ഡൽഹി: ഗുജറാത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന മെഗാ ഈവന്റിന് കേന്ദ്ര സർക്കാരിന്റെ പുനർനാമകരണം. കെം ചോ ട്രംപ് എന്നായിരുന്നു ആദ്യം പരിപാടിയ്ക്ക് പേര് നിശ്ചയിച്ചിരുന്നത്. എന്നാൽ, പരിപാടിയെ ദേശീയ തലത്തിൽ ശ്രദ്ധേയമാക്കാനാണ് ഗുജറാത്തി ഭാഷയിലുള്ള പേര് മാറ്റിയത്. ഇക്കാര്യം ഗുജറാത്ത് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 24, 25 തീയതികളിൽ ഭാര്യ മെലാനിയയോടൊപ്പം ഇന്ത്യയിൽ എത്തുന്ന ട്രംപ്, ആദ്യ ദിനം ഗുജറാത്ത് സന്ദർശിക്കും. സർദാർ വല്ലഭായി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മോദിയുമായി ചേർന്ന് ട്രംപ് നിർവഹിക്കും.