വാരാണസി: കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . പൗരത്വ ഭേദഗതി നിയമവും ആർട്ടിക്കൾ 370 റദ്ദാക്കിയതും രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്നെന്നും മോദി വ്യക്തമാക്കി.
പൗരത്വനിയമത്തിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഇണ്ടായപ്പോഴും സർക്കാർ തീരുമാനത്തിൽ ഉറച്ചുനിന്നു.. തുടർന്നും ഇക്കാര്യത്തിലെ നിലപാട് അങ്ങനെതന്നെ ആയിരിക്കുമെന്നും മോദി പറഞ്ഞു..വാരാണസിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വാരാണസിയിലെ മുപ്പതോളം സർക്കാർ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു പ്രധാനമന്ത്രി..