തൃശൂർ ∙ ദേശമംഗലം പഞ്ചായത്തിലെ കൊറ്റമ്പത്തൂരിൽ കാട്ടുതീയിൽപെട്ട് രണ്ടു വനപാലകർ മരിച്ചു. വടക്കാഞ്ചേരി ഫോറസറ്റ് ഡിവിഷനിലെ താൽക്കാലിക ജീവനക്കാരായ ദിവാകരൻ, വേലായുധൻ എന്നിവരാണ് മരിച്ചത്. ഒരാൾക്കു ഗുരുതരമായി പൊള്ളലേറ്റു.
ശനിയാഴ്ച മുതൽ ഇവിടെ കാട്ടുതീ ഉണ്ടായിരുന്നു. പ്രദേശത്ത് എത്തിപ്പെടാൻ വയ്യാത്ത വിധം കാട്ടുതീ ഇപ്പോഴും തുടരുകയാണ്.