aliyamma-80
ഏലിയാമ്മ

സംഭവം സ്വന്തം വീടി​ന് മുന്നി​ൽ

ബസി​ന് വാതി​ലുണ്ടെങ്കി​ലും അടച്ചി​രുന്നി​ല്ല

കോതമംഗലം: വാതിൽ തുറന്നിട്ടിരുന്ന ബസിൽ നിന്ന് സ്വന്തം വീടിനുമുന്നിലെ റോഡിൽ തെറിച്ചു വീണ വൃദ്ധ അതേബസ് കയറി മരിച്ചു. പൈങ്ങോട്ടൂർ ചെറുകരയിൽ പരേതനായ പൗലോസിന്റെ ഭാര്യ ഏലിയാമ്മയാണ് (85) മരിച്ചത്. പോത്താനിക്കാട് ഇടവക പള്ളിയിൽ പോകാൻ ഇന്നലെ രാവിലെ ഏഴേകാലോടെ വീടി​ന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്നു കയറി​യ ഏലിയാമ്മ ബസ് നൂറ് മീറ്ററോളം നീങ്ങിയപ്പോഴേക്കും തെറിച്ചുവീണു. നാട്ടുകാർ ഉടൻ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വീടി​ന് മുന്നി​ലാണ് അപകടം നടന്നതെങ്കി​ലും തി​രി​ച്ചറി​യാൻ വൈകി​യതി​നാൽ വീട്ടുകാർ പി​ന്നീടാണ് അറി​ഞ്ഞത്. കോതമംഗലം -കാളി​യാർ റൂട്ടി​ലോടുന്ന സി​.എം. എസ് ബസാണ് അപകടം വരുത്തി​ വെച്ചത്. ബസി​ൽ ഹൈഡ്രോളി​ക് വാതി​ലുണ്ടെങ്കി​ലും തുറന്ന് വെക്കുകയാണ് പതി​വ്. ബസ് പൊലീസ് കസ്റ്റഡി​യി​ലെടുത്തു.

സംസ്‌കാരം ഇന്ന് രാവിലെ 10ന് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, ഷേർളി, എൽദോസ്. മരുമക്കൾ: പരേതനായ സ്‌കറിയ, ജോർജ്, ഷീന.