ബംഗളൂരു : ഈ വർഷം കളിക്കളത്തിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇന്ത്യൻ വെറ്ററൻ ടെന്നിസ് താരം ലിയാൻഡർ പെയ്സിന് സ്വന്തം നാട്ടിലെ അവസാന എ.ടി.പി ടൂർണമെന്റായ ബംഗളൂരു ഓപ്പണിൽ ഡബിൾസ് കിരീടം നേടാനായില്ല. ഫൈനലിൽ പെയ്സ് - മാത്യു എബ്ഡൻ സഖ്യത്തെ 6-0, 6-3 ന് ഇന്ത്യക്കാരായ രാംകുമാർ രാമനാഥൻ - പുരവ് രാജ സഖ്യം കീഴടക്കുകയായിരുന്നു.
ശിവരാമകൃഷ്ണന്റെ
അപേക്ഷ കാണാനില്ല
മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർ സ്ഥാനത്തേക്ക് മുൻ താരം എൽ. ശിവരാമകൃഷ്ണൻ ബി.സി.സി.ഐയ്ക്ക് അയച്ച ഈ മെയിൽ കാണാനില്ലെന്ന് പരാതി. അപേക്ഷ അവസാന തീയതിയായ ഫെബ്രുവരി 24 ന് രണ്ട് ദിവസം മുമ്പ് ഈ മെയിൽ അയച്ച രേഖകൾ ശിരാമകൃഷ്ണൻ കാണിച്ചെങ്കിലും അവർക്ക് കിട്ടിയിട്ടില്ലെന്ന് ബി.സി.സി.ഐ അധികൃതരുടെ നിലപാട്. താൻ അയച്ച മെയിൽ ആരോ മനപ്പൂർവം ഡിലീറ്റ് ചെയ്തു എന്നാണ് ശിവരാമകൃഷ്ണൻ ആരോപിക്കുന്നത്.
യുവന്റസിന് ജയം
ടൂറിൻ : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ യുവന്റസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്രെഷ്യയെ തോൽപ്പിച്ചു. ഡൈബാലയും ക്വാർഡാഡോയുമാണ് ഗോളടിച്ചത്. ക്രിസ്റ്റ്യാനോ കളിക്കാൻ ഇറങ്ങിയിരുന്നില്ല.