അഹമ്മദാബാദ്: ഗുജറാത്തിലെ സഹജാനന്ദ് വനിതാ കോളേജിൽ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ ദേശീയ വനിത കമ്മിഷൻ നടപടി മൂന്ന് വനിതാ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സംഭവം അന്വേഷിക്കാൻ ഗുജറാത്ത് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ആർത്തവ വിലക്കിനുള്ള സമ്മതം വിദ്യാർത്ഥിനികളിൽ നിന്ന് കോളേജ് അധികൃതർ നേരത്തെ തന്നെ വാങ്ങിയിരുന്നു എന്നാണ് വിശദീകരണം. ആർത്തവ സമയത്ത് ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനും കിടക്കയിൽ കിടന്നുറങ്ങുന്നതിനുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കോളേജ് പ്രവേശന സമയത്ത് പെൺകുട്ടികളിൽ നിന്ന് ഇതിനുള്ള സമ്മതം വാങ്ങിയിരുന്നു. ആർത്തവ പരിശോധന നടത്തിയ രീതിക്കെതിരെ മാത്രാണ് പെൺകുട്ടികളുടെ പരാതിയെന്ന് കമ്മിഷൻ പറഞ്ഞു.