തിരുവനന്തപുരം: പൊലീസ് വകുപ്പിലെ അഴിമതി ആരോപണങ്ങളെക്കുറിച്ചുളള സി.എ..ജി റിപ്പോർട്ടിന് പിന്നാലെ ഡി.ജി.പിക്ക് ഉപയോഗിക്കാവുന്ന ഫണ്ട് കുത്തനെ ഉയർത്തി സർക്കാർ ഉത്തരവ്. രണ്ട് കോടിയിൽ നിന്ന് അഞ്ചുകോടിയായാണ് തുക ഉയർത്തിയത്.
പൊലീസ് നവീകരണത്തിന് കീഴിലെ പദ്ധതി ചെലവുകൾക്കാണ് തുകയെന്നാണ് ഉത്തരവിൽ പറയുന്നത്. സി.എ.ജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടാവുന്നതിന് രണ്ടാഴ്ചമുൻപാണ് ഉത്തരവ് ഇറങ്ങിയത്. തുക ഉയർത്തണമെന്നാവശ്യപ്പെട്ട് 2018 മുതൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആറ് തവണ ആഭ്യന്തരവകുപ്പിന് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തരവകുപ്പിന്റെ പുതിയ ഉത്തരവ്.
2013ൽ ഒരു കോടി രൂപയായിരുന്ന ഫണ്ട് 2015ലാണ് രണ്ട് കോടി രൂപയായി ഉയർത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ തുക കുത്തനെ ഉയർത്തിയിരിക്കുന്നത്..