ഖത്തറിൽ അദ്ധ്യാപകർ
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് (ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ് ലിമിറ്റഡ്) മുഖേന ഖത്തറിലെ പ്രമുഖ സ്കൂളിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നു.
ഒഴിവുള്ള തസ്തിക, വിഷയം, യോഗ്യത :
അദ്ധ്യാപകർ (ഐജിസി എസ് ഇ/എഎസ് ആൻഡ് എ ലെവൽ) - മാതമാറ്റിക്സ് -ബിഎസ്സി മാത്തമാറ്റിക്സ് ആൻഡ് ബിഎഡ്, അദ്ധ്യാപകർ (ഐജിസി എസ്ഇ/എഎസ് ആൻഡ് എ ലെവൽ)---ഐസിടി---ബിസിഎ ആൻഡ് എംസിഎ, അദ്ധ്യാപകർ (ഐജിസി എസ്ഇ/എഎസ് ആൻഡ് എ ലെവൽ)---ആർട്ട്---ബിഎ ഇൻ ആർട്സ്, അദ്ധ്യാപകർ (ഗ്രേഡ് 4-9) ----മാത്തമാറ്റിക്സ് --ബിഎസി മാത്തമാറ്റിക്സ് ആൻഡ് ബിഎഡ്, അദ്ധ്യാപകർ (ഗ്രേഡ് 4 -9)--- ഐസിടി ---ബിസിഎ ആൻഡ് എംസിഎ , അദ്ധ്യാപകർ (ഗ്രേഡ് 4-9)--- സോഷ്യൽ സ്റ്റഡീസ് ---ബിഎ സോഷ്യൽ സ്റ്റഡീസ് ആൻഡ് ബിഎ, അദ്ധ്യാപകർ (ഗ്രേഡ് 4-9)---സയൻസ്---ബിഎസ്സി ഇൻ ഫിസിക്സ്/കെമിസ്ട്രി/ബയോളജി ആൻഡ് ബിഎഡ്. കുറഞ്ഞത് അഞ്ച് വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. ശമ്പളം: QR 3500- QR 7000/- . പ്രായപരിധി: 50. അഞ്ച് വർഷത്തേക്ക് കരാർ നിയമനമാണ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ eu@odepc.in എന്ന ഇമെയിലിലേക്ക് അയക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 22.
ഖത്തറിൽ ലൈബ്രേറിയൻ
ഖത്തറിലെ പ്രമുഖ സ്കൂളിലേക്ക് ലൈബ്രേറിയൻ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് (ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ് ലിമിറ്റഡ്) ആണ് റിക്രൂട്ട് ചെയ്യുന്നത്. യോഗ്യത: ബാച്ച്ലർ ഡിഗ്രി ഇൻ ലൈബ്രറി സയൻസ്. മൂന്ന് വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. ശമ്പളം: QR 2750/- . പ്രായപരിധി: 40. അഞ്ച് വർഷത്തെ കരാർ നിയമനമാണ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ eu@odepc.in എന്ന ഇമെയിലിലേക്ക് അയക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 22.
ഖത്തറിൽ നഴ്സ്
ഖത്തറിലെ പ്രമുഖ സ്കൂളുകളിലേക്ക് ബിഎസ്സി നഴ്സുമാരെ (സ്ത്രീകൾ) ആവശ്യമുണ്ട്. ഒഡെപെക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. യോഗ്യത: ബിഎസ്സി നഴ്സിംഗ് വിത്ത് ഖത്തർ പ്രോമെട്രിക് ആൻഡ് ഡാറ്റാഫ്ളോ. മൂന്ന് വർഷത്തെ തൊഴിൽ പരിചയം ആവശ്യമുണ്ട്. ശമ്പളം: QR 4000/-പ്രായപരിധി: 40. അഞ്ച് വർഷത്തെ കരാർ നിയമനമുണ്ട്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ eu@odepc.in എന്ന ഇമെയിലിലേക്ക് അയക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 22.
ഖത്തറിൽ ലാബ് ടെക്നീഷ്യൻ
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് (ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ് ലിമിറ്റഡ്) ഖത്തറിലേക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. യോഗ്യത: ബാച്ച്ലർ ഡിഗ്രി ഇൻ സയൻസ്. മൂന്ന് വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. ശമ്പളം: QR 2750/- പ്രായം: 40. അഞ്ച് വർഷത്തെ കരാർ നിയമനമാണ് അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ eu@odepc.in എന്ന ഇമെയിലിലേക്ക് അയക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 22.വിശദവിവരങ്ങൾക്ക്: odepc.kerala.gov.in
ജോൺസൺ ആൻഡ് ജോൺസൺ
ദുബായിലെ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയിൽ നിരവധി തസ്തികകളിൽ ഒഴിവ്. മാനേജർ ഹെൽത്ത് ഇക്കണോമിക്സ് മോഡലിംഗ്, ഡിജിറ്റൽ ഇൻസൈറ്റ് മാനേജർ, ഹെൽത്ത് ഇക്കണോമിക്സ് എവിഡൻസ് സിൻതെസിസ്, ഹെൽത്ത് മാനേജർ,മെഡിക്കൽ അഫയർ ഡയറക്ടർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: jobs.jnj.comവിശദവിവരങ്ങൾക്ക്: jobsindubaie.com.
കാർണിവൽ ക്രൂസസ്
യുഎഇയിലെ കാർണിവൽ ക്രൂസസ് കിഡ്സ് യൂത്ത് സ്റ്റാഫ്, ടീൻസ് യൂത്ത് സ്റ്റാഫ്, ക്യാരക്ടർ യൂത്ത് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.carnival.com. വിശദവിവരങ്ങൾക്ക്: jobhikes.com
കെയർഫോർ
ഖത്തറിലെ കെയർഫോർ കമ്പനിയിൽ നിരവധി ഒഴിവുകൾ. ബേബി ചിൽഡ്രൻ സെക്ഷൻ മാനേജർ, സെക്യൂരിറ്റി മാനേജർ, മെയിന്റനൻസ് മാനേജർ, അക്കൗണ്ട് ക്ളാർക്ക്, എച്ച് ആർ സൂപ്പർവൈസർ, പബ്ളിക് റിലേഷൻസ് ഓഫീസർ, റിസപ്ഷനിസ്റ്റ്, ടെനന്റ് കോർഡിനേറ്റർ, ഇന്റേണൽ ഓഡിറ്റർ, ടെണന്റ് കോഡിനേറ്റർ, വെബ് ഡെവലപ്പർ, ഡെക്യുമെന്റ് കൺട്രോളർ, ഓട്ടോ കാഡ് ഓപ്പറേറ്റർ, പ്രൊജക്ട് ഡെവലപ്മെന്റ് കൺട്രോളർ, ഫിനാൻഷ്യൽ മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.carrefourqatar.com. വിശദവിവരങ്ങൾക്ക്:http://gulfcareergroup.com.
സിദ്ര മെഡിക്കൽസ് ആൻഡ് റിസർച്ച് സെന്ററിൽ
ഖത്തറിലെ സിദ്ര മെഡിക്കൽസ് ആൻഡ് റിസർച്ച് സെന്ററിൽ 2020-ലെ ഏറ്റവും പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് - കമ്മ്യൂണിക്കേഷൻ ഡിസോഡർ, ടെക്നോളജിസ്റ്റ്, ഡയറ്റീഷ്യൻ, അസിസ്റ്റന്റ് ജനറ്റിക് കൗൺസിലർ, മെഡിക്കൽ ടെക്നിക്കൽ കൺസൾട്ടന്റ്, ക്ളിനിക്കൽ ഡയറക്ടർ, സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ഒഫ് ഹ്യൂമൻ റിസോഴ്സ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: careers.sidra.org/sidra/Vacancy വിശദവിവരങ്ങൾക്ക്: jobsindubaie.com.
റോസ് വുഡ് ഹോട്ടൽ
ദുബായ് റോസ് വുഡ് ഹോട്ടൽ നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. സെയിൽസ് മാനേജർ, ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ, മെയിന്റനൻസ് എൻജിനീയർ, പേസ്ട്രി കുക്ക്, ബാങ്ക്വെറ്റ് ഷെഫ്, സ്റ്റിവാർഡ് സൂപ്പർവൈസർ, അസിസ്റ്റന്റ് ഫ്രന്റ് ഓഫീസ് മാനേജർ, ഓവർനൈറ്റ് ഫ്രന്റ് ഡെസ്ക്ക് ഏജന്റ്, ഹോസ്റ്റ്, ഹോസ്റ്റസ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: rosewoodhotels.hua.hrsmart.com/ വിശദവിവരങ്ങൾക്ക്: jobsindubaie.com.
മാൾ ഒഫ് എമിറേറ്റ്സ്
മാൾ ഒഫ് എമിറേറ്റ്സിൽ നിരവധി ഒഴിവുകൾ. മാനേജർ, എക്സിക്യൂട്ടീവ് മാർക്കറ്റിംഗ്, അസോസിയേറ്റ് മാനേജർ, ലീസിംഗ് ഡയറക്ടർ, അനലിസ്റ്റ്, അസോസിയേറ്റ് മാനേജർ, ഡാറ്റ അനലിസ്റ്റ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിൽ അപേക്ഷിക്കാം.കമ്പനിവെബ്സൈറ്റ്: rosewoodhotels.hua.hrsmart.com/ വിശദവിവരങ്ങൾക്ക്: jobsindubaie.com.
എമിറേറ്റ്സ് ന്യൂക്ളിയർ എനർജി കോർപ്പറേഷൻ
ദുബായിലെ എമിറേറ്റ്സ് ന്യൂക്ളിയർ എനർജി കോർപ്പറേഷൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡിസ്പോസൽ ഫെസിലിറ്റി സിറ്റിംഗ് മാനേജർ, ഈവന്റ് കോഡിനേറ്റർ, ഹെഡ് ഒഫ് മീഡിയ പ്രൊഡക്ഷൻ, മാർക്കറ്റ് ഇന്റലിജൻസ് സ്പെഷ്യലിസ്റ്റ്, റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ടെക്നോളജി മാനേജർ, ന്യൂക്ളിയർ ആർ ഡി ഡയറക്ടർ, സർവീസ് ഡെലിവറി സ്പെഷ്യലിസ്റ്റ്, എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ്: /careers.enec.gov.ae വിശദവിവരങ്ങൾക്ക്: jobsindubaie.com.
ഗൾഫ് ബാങ്ക് കുവൈറ്റ്
കുവൈറ്റിലെ ഗൾഫ് ബാങ്ക് കുവൈറ്റിൽ നിരവധി ഒഴിവുകൾ. അസിസ്റ്റന്റ് മാനേജർ, ഐടി സെക്യൂരിറ്റി മാനേജർ, കോർ ഇൻഫ്രാസ്ട്രക്ചർ എൻജിനീയർ, ഐടി ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി എൻജിനീയർ, കംപ്യൂട്ടർ ഓപ്പറേറ്റർ ഓഫീസർ, ഇൻഫർമേഷൻ സെക്യൂരിറ്റി എൻജിനീയർ, അസിസ്റ്റന്റ് മാനേജർ, സീനിയർ മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: www.e-gulfbank.com വിശദവിവരങ്ങൾക്ക്: jobsindubaie.com.
ബഹ്റൈൻ പെട്രോളിയം
കമ്പനിബഹ്റൈൻ പെട്രോളിയം കമ്പനിയിൽ നിരവധി ഒഴിവുകൾ.പെർഫോമൻസ് ആൻഡ് ബിബിആർ കോഡിനേറ്റർ, കൺസൾട്ടന്റ് ഡെന്റൽ സർജൻ, ഡിസൈനർ സിവിൽ ആൻഡ് സ്ട്രക്ചറൽ , ക്വാളിറ്റി കൺട്രോൾ ലബോറട്ടറി - ടെക്നീഷ്യൻ, പ്രോസസ് സ്പെഷ്യലിസ്റ്റ് വെസ്റ്രർ വാട്ടർ ട്രീറ്റ്മെന്റ്, സീനിയർ പ്രോസസ് എൻജിനീയർ , സ്ട്രാറ്റജിക് ട്രെയിനി- കെമിക്കൽ അനലിസ്റ്ര് , ഇലക്ട്രിക്കൽ ഇൻസ്ട്രക്ടർ, ഇൻസ്ട്രുമെന്റേഷൻ ഇൻസ്ട്രക്ടർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്:www.bapco.net. വിശദവിവരങ്ങൾക്ക്: /jobsindubaie.com/