മൂത്രത്തിൽ കല്ല് രോഗമുള്ളവർ ആഹാര - പാനീയ കാര്യത്തിൽ ഡോക്ടറുടെ നിർദ്ദേശത്തോടെ ക്രമീകരണം വരുത്തുക. ധാരാളം വെള്ളം കുടിക്കുക ( മറ്റ് വൃക്കരോഗങ്ങളുണ്ടെങ്കിൽ വെള്ളത്തിന്റെ അളവ് ഡോക്ടറുടെ നിർദ്ദേശമനുസരിച്ചാവണം ) ഉപ്പ് , പാല്, പാലിന്റെ അംശമുള്ള ഭക്ഷണം എന്നിവയും പരമാവധി കുറയ്ക്കുക. കാരണം ഇവയിലുള്ള ഫോസ്ഫറസ്, ഓക്സലേറ്ര് ഘടകങ്ങൾ കല്ലുകളുടെ വളർച്ച കൂട്ടും. യൂറിക് ആസിഡിന്റെ ഉത്പാദനം കൂട്ടുന്നതിനാൽ ബീഫ് , മട്ടൺ, ബദാം, അണ്ടിപ്പരിപ്പ്, കപ്പലണ്ടി, എന്നിവ ഒഴിവാക്കണം. പച്ചക്കറികളിൽ പലതും കല്ലിന്റെ വളർച്ച ത്വരിതപ്പെടുത്തുന്നതിനാൽ തക്കാളി, ഇലക്കറികൾ, മത്തങ്ങ, കാബേജ്, കത്തിരിക്ക, കോളിഫ്ലവർ, കൂൺ എന്നിവ ഒഴിവാക്കുക. ഭക്ഷണപാനീയ ക്രമീകരണത്തിലൂടെ മൂത്രത്തിൽ കല്ല് പ്രതിരോധിക്കാനും സാധിക്കും. - ശ്രദ്ധിക്കാൻ : ധാരാളം വെള്ളം കുടിക്കുക, ഉപ്പ് കുറയ്ക്കുക, ബീഫ്, മട്ടൺ, എണ്ണപ്പലഹാരങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക.