ഐസ് ബക്കറ്റ് ചലഞ്ചിനും ബോട്ടിൽ ചലഞ്ചിനും പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി 'സ്കൾ ബ്രേക്കർ ചലഞ്ച്'. ടിക്‌ടോക് പോലുള്ള സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിലൂടെ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ ചലഞ്ച് അപകടകാരിയാണ്. തലയോട്ടി പിളർന്ന് മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.
ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മൂന്ന് പേരാണ് ചലഞ്ചിൽ പങ്കെടുക്കുന്നത്. ഒരാൾക്ക് അപ്പുറവും ഇപ്പുറവുമായി രണ്ടുപേർ നിൽക്കും. ശേഷം അവർ മുകളിലോട്ട് ചാടും. അതിനുശേഷം നടുവിൽ നിൽക്കുന്നയാൾ മുകളിലേക്ക് ചാടുമ്പോൾ സൈഡിലുള്ള രണ്ടുപേർ തങ്ങളുടെ കാലുകൾ ഉപയോഗിച്ച് ആ വ്യക്തിയെ നിലത്ത് വീഴ്ത്തുന്നതാണ് ചലഞ്ച്. പുറവും തലയും ഇടിച്ചാണ് ഇയാൾ നിലത്ത് വീഴുക.
The #skullbreakerchallenge which is currently trending on #tiktok is fatal. Please pay attention to our kids. pic.twitter.com/SQi9RPpk6j
— Nicole Wong 王晓庭 (@nicolewong89) February 14, 2020
വൈറലാകുന്ന ഒരു വീഡിയോയിൽ നിലത്ത് വീഴുന്ന കുട്ടി അബോധാവസ്ഥയിലാകുന്നത് കാണാം. കൗമാരക്കാർക്കിടയിലാണ് ഈ ചലഞ്ച് കൂടുതലായി കണ്ടുവരുന്നത്.
Warning : Skullbreaker Challenge is trending I urge you all to show your children and parents and teach them this is really dangerous. It can break skull and can cause some serious problem.#skullbreakerchallenge pic.twitter.com/OQQ8idnbfA
— Simmi Ahuja (@SimmiAhuja_) February 15, 2020
സ്കൾ ബ്രേക്കർ ചലഞ്ച് വന്നതോടെ രക്ഷിതാക്കൾ ആശങ്കയിലാണ്. 'സ്കൂളിൽ വച്ച് എന്റെ മകളെ അവളുടെ കൂട്ടുകാർ ഇത്തരത്തിലുള്ള ചലഞ്ചിന് വിധേയയാക്കുമോയെന്ന് എനിക്ക് പേടിയുണ്ട്. അവൾക്ക് വേദനിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല'-ഒരമ്മ പറയുന്നു. കേരള പൊലീസിനും ചലഞ്ചിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ ബോധവൽകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.