corona-jappan

ടോക്കിയോ: കൊറോണ വൈറസ് ബാധയുണ്ടായ ഡയമണ്ട് പ്രിൻസസ് എന്ന ക്രൂയിസ് കപ്പലിലെ യാത്രക്കാർക്ക് ജപ്പാൻ സർക്കാർ രണ്ടായിരത്തോളം ഐഫോണുകൾ സൗജന്യമായി വിതരണം ചെയ്തതായി റിപ്പോർട്ട്. നിലവിൽ ജീവനക്കാരും യാത്രക്കാരുമുൾപ്പെടെ 3,700 ആളുകൾ കപ്പലിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇവർക്കാണ് ഫോണുകൾ വിതരണം ചെയ്തത്.

രോഗഭീതിമൂലം മാനസികമായി തകർന്നവരെ മനശാസ്ത്രജ്ഞരുമായി ബന്ധപ്പെടാൻ സഹായിക്കുകയെന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യംവെയ്ക്കുന്നത്. ഡോക്ടറെ ബുക്ക് ചെയ്യുക, മരുന്നുകളെക്കുറിച്ചറിയുക, മാനസിക പ്രശ്നങ്ങൾ ചർച്ച ചെയ്യുക എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഇതിലൂടെ രോഗികൾക്ക് ലഭിക്കും. കപ്പലിലെ 350ലധികം യാത്രക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

今回、#ダイヤモンドプリンセス号 の乗客の皆様へ、厚労省、SB社、LINE社の連携の下、LINEを入れたiPhoneを2000台をご提供させていただきました

LINE経由での乗客への情報を提供を実現し、さらに心理カウンセラー、医師へのオンライン相談が可能となりました

※写真は有志たち#新型コロナウィルス pic.twitter.com/o9n8o9WSix

— 舛田 淳(Masuda Jun)/LINE (@masujun) February 14, 2020

ജപ്പാനിലെ ആരോഗ്യ, തൊഴിൽ,പ്രൈവറ്റ് അഫേഴ്സ്, ആഭ്യന്തരം, വാർത്താവിനിമയം എന്നീ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് ഐഫോണുകൾ നൽകിയത്. മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത 'ലൈൻ ആപ്ലിക്കേഷനുള്ള' ഐഫോണുകളാണ് നൽകിയത്. ജപ്പാനിലെ മെഡിക്കൽ സംഘവും യാത്രക്കാരും തമ്മിലുള്ള കണക്ഷൻ ചാനലായി ഇത് പ്രവർത്തിക്കും. ഓരോ ക്യാബിനിലും കുറഞ്ഞത് ഒരു ഐഫോൺ ഉണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തി.

അതേസമയം, ജപ്പാന് പുറത്തുള്ളവർക്ക് ആപ്പ് സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോർവഴി ലൈൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ലൈൻ ആപ്ലിക്കേഷൻ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കപ്പലിലുള്ളവർക്ക് മാനുവൽ നൽകിയിട്ടുണ്ട്.