1. മൂന്ന്‌പേര്‍ അതിദാരുണമായി വെന്ത് മരിച്ച കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ ഉണ്ടായ കാട്ടുതീ മനുഷ്യ നിര്‍മ്മിതം. പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് ഇക്കാര്യം അറിയിച്ചത്. വനംവകുപ്പ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. തീ പൂര്‍ണ്ണമായും അണച്ചു. കാറ്റ് കൂടിയത് തീ പടരുന്നതിന് കാരണമായി. അപകടത്തില്‍പെട്ട ഉദ്യോഗസ്ഥരുടെ കുടുംബത്തിന് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് രണ്ട് ലക്ഷം രൂപ ധന സഹായം നല്‍കും. ദാരുണമായ സംഭവം ആണെന്ന് വനം മന്ത്രി കെ. രാജു പ്രതികരിച്ചു.
2. അതിനിടയില്‍ കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ വീണ്ടും കാട്ടുതീ ആശങ്ക നിലനില്‍ക്കുക ആണ്. വന മേഖലയില്‍ നിന്ന് ഇപ്പോഴും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ വീണ്ടും പരിശോധന നടത്തുക ആണ് വനപാലകരും ഫയര്‍ഫോഴ്സ് സംഘവും. തൃശൂര്‍ ദേശ മംഗലത്തിന് സമീപത്തുള്ള കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ ഇന്നലെ വൈകീട്ടോടെ ആണ് കാട്ടുതീ പടര്‍ന്നത്. തീ അണക്കാന്‍ ശ്രമിച്ച പൂങ്ങോട് ഫോറസ്റ്റ് ഓഫീസിലെ 10 അംഗ സംഘത്തിലെ മൂന്ന് പേര്‍ക്കാണ് അപകടം പറ്റിയത്. വടക്കാഞ്ചേരി റേഞ്ചിനു കീഴില്‍ ഉള്ളതാണ് ഈ പ്രദേശം. കാട്ടുതീയില്‍ അകപ്പെട്ട് മരണം സംഭവിക്കുന്നത് കേരളത്തിലെ ആദ്യ സംഭവം ആണ്. ദുരന്തത്തില്‍ അകപ്പെട്ടവരുടെ കുടുംബത്തിന് അടിയന്തര സഹായം എത്തിക്കുന്നത് അടക്കം ആവശ്യങ്ങളും ശക്തം ആക്കിയിട്ട് ഉണ്ട്.
3. വനിതകള്‍ക്ക് കരസേനയില്‍ സുപ്രധാന പദവികള്‍ വഹിക്കാം എന്ന് സുപ്രീംകോടതി. വനിതകള്‍ക്ക് കരസേനാ യൂണിറ്റ് മേധാവികള്‍ ആകാമെന്ന 2010ലെ ഡല്‍ഹി ഹൈക്കോടകി വിധി സുപ്രീംകോടതി ശരിവച്ചത്, വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ട്. സൈന്യത്തില്‍ വനിതകളുടെ സാന്നിധ്യം വിപ്ലവകരമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ കഴിവിനേയും നേട്ടങ്ങളേയും സംശയിക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണ്. ശാരീരികമായ പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടി സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്ന് നിരീക്ഷണം
4. ഹൈക്കോടതി വിധിയ്ക്ക് എതിരായ കേന്ദ്ര നിലപാടിനെ വിമര്‍ശിച്ച് സുപ്രീംകോടതി. കേന്ദ്രത്തിന്റെ മനോഭാവം മാറണം. കേന്ദ്രം ഉന്നയിക്കുന്ന വാദങ്ങള്‍ കരസേനയ്ക്ക് തന്നെ അപമാനം. കേന്ദ്ര സര്‍ക്കാര്‍ നിലപാട് ലിംഗ വിവേചനം. യുദ്ധ മേഖലകളില്‍ ഒഴികെ സുപ്രധാന ചുമതലകളില്‍ നിയമിക്കണം. മൂന്ന് മാസത്തിനകം നിര്‍ദ്ദേശം നടപ്പാക്കണം. സേനാ വിഭാഗത്തിലെ ലിംഗ വിവേചനത്തിന് അവസാനം ഉണ്ടാകണം എന്നും സുപ്രീംകോടതി. വനിതകള്‍ക്ക് കരസേനാ യൂണിറ്റ് മേധാവികള്‍ ആകാമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്ക് എതിരെ മാതൃത്വം, കുടുംബം എന്നീ വാദങ്ങളാണ് കേന്ദ്രം ഉന്നയിക്കുന്നത്
5.എസ്.എ.പി ക്യാമ്പില്‍ നിന്ന് കാണാതായി എന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്ന തോക്കുകളുടെ പരിശോധന നടക്കുന്നു. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഇന്‍സാസ് റൈഫിള്‍ തോക്കുകള്‍ മുഴുവന്‍ പേരൂര്‍ക്കട എസ്.എ.പി ക്യാംപിലെത്തിച്ച് ആണ് ക്രൈംബ്രാഞ്ചിന്റെ പരിശോധിക്കുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി, ഐ.ജി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ആണ് പരിശോധന. സംഭവത്തില്‍ ക്രമക്കേട് തെളിഞ്ഞാല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകും എന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. 13 ഇന്‍സാസ് റൈഫിളുകള്‍ മണിപ്പൂരില്‍ ഔദ്യോഗിക ഉപയോഗത്തിന് കൊണ്ടു പോയതായി വ്യക്തം ആയിട്ടുണ്ട്. കേസുകളുടെ ബാഹുല്യമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തെ ബാധിച്ചത് എന്നും ടോമിന്‍ തച്ചങ്കരി.
6. തോക്കുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ച് വിവാദത്തിന്റെ മുന ഒടിക്കുക ആണ് പൊലീസിന്റെ ലക്ഷ്യം. സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലോടെ പൊലീസ് നേരിടുന്ന ഏറ്റവും പ്രധാന ചോദ്യം തോക്കും വെടിയുണ്ടയും എവിടെ പോയി എന്നാണ്. അതില്‍ തോക്കിന്റെ കാര്യത്തില്‍ ഇന്ന് ഉത്തരം പറയാനാകുമെന്ന പ്രതീക്ഷയോടെയാണ് പരിശോധന സംഘടിപ്പിച്ചിരിക്കുന്നത്. എസ്.എ.പി ക്യാംപിലെ ഇന്‍സാസ് റൈഫിള്‍ ഇനത്തില്‍പെട്ട 25 തോക്കുകളും 10000ല്‍ ഏറെ വെടിയുണ്ടകളും കാണാതായി എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ ഇനത്തില്‍പെട്ട 660 തോക്കുകളാണ് എസ്.എ.പി ക്യാംപിലേക്ക് ഇതുവരെയും ആകെ വാങ്ങിയിരിക്കുന്നത്. അതില്‍ 44 എണ്ണം ക്യാംപിലുണ്ടെന്നും അവശേഷിക്കുന്ന 616 എണ്ണം വിവിധ ബറ്റാലിയനുകളിലേക്ക് നല്‍കിയിരിക്കുക ആണെന്നാണ് പൊലീസ് പറയുന്നത്
7. സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിയില്‍ കലഹം രൂക്ഷംമായതിനെ തുടര്‍ന്ന് ബി.ജെ.പി ഭാരവാഹികളെ തീരുമാനിക്കാന്‍ ഉള്ള ചര്‍ച്ചകള്‍ ഇന്ന് തുടങ്ങും. ദേശിയ നേതൃത്വവും ആയി പുതിയ ഭാരവാഹികളുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ കെ.സുരേന്ദ്രന്‍ നാളെ ഡല്‍ഹിക്ക് പോകും. ഭാരവാഹിത്വം ഏറ്റെടുക്കില്ല എന്ന കൃഷ്ണ ദാസ് പക്ഷത്തിന്റെ നിലപാട്, സ്ഥാനം ഉറപ്പിക്കാന്‍ എന്ന് വില ഇരുത്തി വി.മുരളീധര പക്ഷം. മുതിര്‍ന്ന നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനം വേണം എന്ന കൃഷ്ണ ദാസ് വിഭാഗം നേതാക്കള്‍. എന്നാല്‍ താരതമ്യേന തങ്ങളുടെ ജൂനിയറായ സുരേന്ദ്രന്‍ പ്രസിഡന്റായി വന്നതില്‍ അമര്‍ഷത്തിലാണ് ഇരുവരും. സുരേന്ദ്രനെ കീഴിയില്‍ സീനിയര്‍ നേതാക്കള്‍ ജനറല്‍ സെക്രട്ടറിമാരായി തുടരില്ല എന്ന നിലപാടില്‍ ഉറച്ച് എം.ടി രേമേശും, എ.എന്‍.രാധാകൃഷ്ണനും
8. പ്രത്യക്ഷത്തില്‍ ഗ്രൂപ്പിലൊന്നും ഇല്ലെങ്കിലും ശോഭാ സുരേന്ദ്രനും പരാതിയുണ്ട് എന്നാണ വിവരം. എം.ടി രമേശനെയും എ.എന്‍ രാധാകൃഷ്ണനെയും ദേശീയ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്. ശോഭ സുരേന്ദ്രനെ മഹിളാമോര്‍ച്ച ദേശീയ ഭാരവാഹിയാക്കും എന്നും സൂചനയുണ്ട്. അതോടെ പുതിയ ഭാരവാഹികളില്‍ പുതിയ മുഖങ്ങള്‍ ഉണ്ടാകും. ബി. ഗോപാലകൃഷണന്‍, രഘുനാഥ്, സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ ഭാരവാഹിത്വത്തിലേക് വന്നേക്കാം. അപ്പോഴും ഗ്രൂപ്പുകളെ പിണക്കാതെ ഭാരവാഹകളെ നിശ്ചയിക്കല്‍ കെ. സുരേന്ദ്രന് വെല്ലുവിളിയാകും.