മലയാള സിനിമയിലേക്കുള്ള സുരേഷ് ഗോപിയുടേയും ശോഭനയുടെയും ഗംഭീര തിരിച്ചുവരവ്, സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്റെ സംവിധാനം, പ്രിയദർശന്റെ മകൾ കല്യാണിയുടെ ആദ്യ മലയാള ചിത്രം എന്നിങ്ങനെ വരനെ ആവശ്യമുണ്ട് എന്ന സിനിമയ്ക്ക് പ്രത്യേകതകൾ നിരവധിയാണ്. അക്കൂട്ടത്തിൽ അധികമാരും തിരിച്ചറിയാതെപോയ ഒരു കാര്യം കൂടിയുണ്ട്.
'വരനെ ആവശ്യമുണ്ട്' ഒരു താരപുത്രന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്. ഏതാണ് ആ താരം എന്നല്ലേ? സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷാണ് ആ താരപുത്രൻ.ചിത്രത്തിൽ ആക്ഷൻ സീനിൽ കെട്ടിടത്തിൽ നിന്ന് അടികാണുന്ന ഒരു പയ്യനെ കാണാം. ഇതാണ് മാധവ് സുരേഷ്.
അച്ഛന്റെ കാൽ തൊട്ടുവന്ദിച്ച്, അണിയറപ്രവർത്തകരുടെ അനുഗ്രഹം വാങ്ങിച്ച് മാധവ് മലയാള സിനിമയിലേക്ക് കാലെടുത്തുവച്ചു. ചിത്രത്തിന്റെ അക്ഷൻ മേക്കിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.