coronavirus

വുഹാൻ: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധിച്ച് 1765 പേരാണ് മരിച്ചത്. ഹുബ പ്രവിശ്യയിൽ മാത്രം ഇന്നലെ മരിച്ചത് 105 പേരാണ്. നിലവിൽ 70,500 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. ചൈനയിലെ വുഹാനാണ് വൈറസിന്റെ പ്രഭവകേന്ദ്രമെന്നാണ് പറയപ്പെടുന്നത്. കൂടാതെ 25ഓളം രാജ്യങ്ങളിലേക്ക് കൊറോണ പടർന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോൾ ചൈനയിൽ നിന്നും പുറത്തുവരുന്ന ഒരു വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് ലോകം. ചൈനയിലെ വുഹാനിൽ ഒരു വൈറസ് പൊട്ടിപ്പുറപ്പെടുമെന്ന് നാൽപത് വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഒരു പുസ്തകത്തിൽ പ്രവചിച്ചിട്ടുണ്ടെന്ന വാർത്തയാണത്. പ്രമുഖ എഴുത്തുകാരനമായ ഡീൻ കൂന്റ്സ് രചിച്ച 'ദ ഐസ് ഓഫ് ഡാർക്നെസ്' എന്ന ത്രില്ലർ നോവലിലാണ് ഇക്കാര്യം പ്രവചിച്ചിട്ടുള്ളത്. വുഹാൻ -400 എന്നായിരുന്നു പുസ്തകത്തിൽ വൈറസിന് നൽകിയ പേര്. ഈ വൈറസ് ഒരു ജൈവായുധമായി ലബോറട്ടറിയിൽ നിർമ്മിച്ചതാണെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.

It's a strange world we live in.#coronavirus #COVID19 #Wuhan pic.twitter.com/WkjbK4zGaW

— Darren of Plymouth 🇬🇧 (@DarrenPlymouth) February 16, 2020

നോവലിന്റെ ചിത്രങ്ങളും വൈറസിനെ കുറിച്ച് പരാമർശിക്കുന്ന ഭാഗവും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പുസ്തകത്തിൽ പറയുന്ന കാര്യം അതുപോലെ സംഭവിച്ചിരിക്കുന്നതിൽ ഞെട്ടിയിരിക്കുകയാണ് സൈബർ ലോകം. ചിത്രം ട്വീറ്റ് ചെയ്ത് പ്രമുഖർ വരെ രംഗത്തെത്തിയിട്ടുണ്ട്. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ മനീഷ് തിവാരി നോവലിന്റെ ചിത്രം ട്വീറ്റ് ചെയ്ത് പറഞ്ഞത് ഇങ്ങനെ, 'ചൈനക്കാർ വികസിപ്പിച്ചെടുത്ത വുഹാൻ -400 എന്ന ജൈവായുധമാണോ കൊറോണ വൈറസ്? ഈ പുസ്തകം 1981 ലാണ് പ്രസിദ്ധീകരിച്ചത്. ഈ ഖ‌ണ്ഡിക ഒന്നു വായിച്ചു നോക്കൂ'.

Is Coranavirus a biological Weapon developed by the Chinese called Wuhan -400? This book was published in 1981. Do read the excerpt. pic.twitter.com/Qdep1rczBe

— Manish Tewari (@ManishTewari) February 16, 2020

കൊറോണ വൈറസ് ജൈവായുധമാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേൽ സൈനിക ഇന്റലിജൻസ് മുൻ ഓഫീസറുമായ ഡാനി ഷോഹത്താണ് ഇതുമായി ബന്ധപ്പെട്ട ആദ്യ സംശയം പ്രകടിപ്പിച്ചത്. വുഹാനിലെ ലാബുകൾ ചൈനയുടെ രഹസ്യ ജൈവായുദ്ധ പദ്ധതിയുടെ ഭാഗമാണെന്നു വാഷിംഗ്ടൺ ടൈംസ് റിപ്പോർട്ടിൽ ഡാനി ഷോഹം അവകാശപ്പെട്ടിരുന്നു. എന്നാൽ, ആരോപണം ശരിവയ്ക്കുന്ന തെളിവുകളൊന്നുമില്ല. വൈറസ് ലാബിൽ സൃഷ്ടിക്കപ്പെട്ടതാണെന്ന അഭ്യൂഹം സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാപാരയുദ്ധത്തിൽ പരാജയപ്പെട്ട അമേരിക്ക, ചൈനയെ തകർക്കാൻ പ്രയോഗിച്ച ജൈവായുധമാണ് പുതിയ വൈറസ് എന്ന് ചൈനയിലും പ്രചരണമുണ്ട്.