ഫെബ്രുവരി 22ന് നടക്കാൻ പോകുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ മികച്ച രീതിയിൽ എഴുതുന്നതിന് ഉദ്യോഗാർത്ഥികളെ സാഹായിക്കാനായി ചില നിർദ്ദേശങ്ങൾ നൽകുകയാണ് വിദ്യാഭ്യാസ വിചക്ഷണനും കരിയർ കൺസൾട്ടന്റുമായ ഡോക്ടർ ടി.പി സേതുമാധവൻ. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്കിടെ സംഭവിക്കാൻ സാദ്ധ്യതയുള്ള ഏതാനും അബദ്ധങ്ങളെ അഭിസംബോധന ചെയ്യുന്നതിനോടൊപ്പം പരീക്ഷയിൽ ശരിയായ ഉത്തരങ്ങൾ തെറ്റിപോകാതെ എഴുതാനുള്ള ചില വഴികളും അദ്ദേഹം ഉദ്യോഗാർത്ഥികൾക്കായി വിവരിക്കുകയാണ് ഇവിടെ.

പരീക്ഷ നടക്കുന്ന സ്ഥലത്ത് പത്ത് മിനിറ്റ് മുൻപുതന്നെ എത്തണം എന്നുള്ള വളരെ പ്രധാനപ്പെട്ട നിർദ്ദേശം അദ്ദേഹം നൽകുന്നുണ്ട്. അതുപോലെ തന്നെ, വാച്ചിലെ സമയം പത്ത് മിനിറ്റ് മുൻപോട്ടാക്കി വയ്ക്കുന്നത് അനാവശ്യമായി സമയം നഷ്ടപ്പെടുത്താതെ പരീക്ഷ നല്ല രീതിയിൽ എഴുതാൻ സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം പരീക്ഷ എഴുതുമ്പോൾ മാനസിക പിരിമുറുക്കം, ടെൻഷൻ എന്നിവ ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നു. അതുപോലെ കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷ്കർഷിക്കുന്ന നിബന്ധനകൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നുണ്ട്.

kas