കൊല്ലം ജില്ലയിലെ ആയൂർ കഴിഞ്ഞ് കൊട്ടാരക്കര പോകുന്ന വഴിയിൽ റോഡിനോട് ചേർന്ന് വിശാലമായ പറമ്പിന് നടുക്കായി ഉള്ളവീട്. വീട്ടിൽ വീട്ടമ്മയും ജോലിക്ക് നിൽക്കുന്ന സ്ത്രീയും മാത്രമേ ഉള്ളു.മക്കൾ എല്ലാം വിദേശത്താണ് വീടിന് ചുറ്റും നിറയെ മരങ്ങൾ പുറക് വശത്ത് വനം എന്ന തോന്നിക്കുന്ന രീതിയിൽ മരങ്ങളും കുറ്റിച്ചെടികളും വളർന്ന് നിൽക്കുന്നു. ജോലിക്ക് നിൽക്കുന്ന ചേച്ചി രാവിലെ ഓല എടുത്ത് മാറ്റാൻ ചെന്നപ്പോൾ കണ്ട കാഴ്ച്ച വലിയ ഒരു പെരുപാമ്പ്. റോഡിനോട് ചേർന്ന് ഉള്ള വലിയ വാട്ടർ ടാങ്കിനും, പാറയ്ക്കും ഇടയിൽ ആയി കയറി പോകുന്നു.ഉടൻ തന്നെ നാട്ടുകാരെ അറിയിച്ചു.അങ്ങനെ ആണ് വാവ എത്തിയത്. പാറയുടെ മറ് വശത്താണ് തലയിരിക്കുന്നത്. മറുവശത്ത് വലിയ ഓടയാണ്, അതിനകത്ത് പോയാൽ പിടികൂടുക പ്രയാസകരമാണ് .ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾക്ക് ഒടുവിൽ വാവ പെരുപാമ്പിനെ പിടി കൂടി.ഇതിനിടയിൽ പെരുപാമ്പ് വാവക്ക് നേരെ ദേഷ്യം തീർക്കുന്നുണ്ടായിരുന്നു.ഒരു കൂറ്റൻ പെരുപാമ്പ് കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്