കേരളത്തിലെ ആദ്യത്തെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിൻ്റെ ഇരയായ, "അടിയോരുടെ പെരുമൻ" നക്സൽ വർഗീസിൻ്റെ രക്തസാക്ഷിത്വത്തിന് ഇന്ന് അരനൂറ്റാണ്ട്. വയനാട് ഒഴുക്കന്‍ മൂലയിലെ സ്മൃതി കുടീരത്തിന് മുന്നില്‍ നിന്ന് മങ്ങിത്തുടങ്ങിയെങ്കിലും ഇരമ്പിയെത്തുന്ന സ്മരണകൾ ഓർത്തെടുക്കുകയാണ് ഇളയ സഹോദരന്‍ അരീക്കാട്ട് ജോസഫ്.