തിരുവനന്തപുരം:ലയോള കോളേജിലെ സുവർണ ജൂബിലിയുടെ ഭാഗമായുള്ള നാലാമത് പ്രഭാഷണ പരമ്പരയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിക്കും.ഇന്ന് ഉച്ചയ്ക്ക് 2ന് സട്ടർ ഹാളിൽ (കോളേജ് ആഡിറ്റോറിയത്തിൽ) നടക്കുന്ന ചടങ്ങിൽ ആധുനിക ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ കുറിച്ച് യെച്ചൂരി സംസാരിക്കും.കോളേജ് മാനേജർ ഫാ.സണ്ണി കുന്നപ്പിള്ളിൽ അദ്ധ്യക്ഷത വഹിക്കും.പ്രിൻസിപ്പൽ ഡോ.സജി.പി.ജേക്കബ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഡോ.സാബു.പി.തോമസ് നന്ദിയും പറയും.