ന്യൂഡൽഹി: ശബരിമലയിൽ യുവതികളെ വിലക്കുന്നത് ലിംഗവിവേചനമല്ലെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരമാണഎന്നും കേന്ദ്രസർക്കാർ.. ഇതു സംബന്ധിച്ച നിലപാട് കേന്ദ്രം സുപ്രീംകോടതിയെ അറിയിക്കും..
കേരളത്തിൽ ആറ്റുകാൽ,ചക്കുളത്ത് കാവ് ക്ഷേത്രം, രാജസ്ഥാനിലെ ബ്രഹ്മക്ഷേത്രം, തുടങി വിവിധ ക്ഷേത്രങ്ങളിൽ സമാനമായ ആചാരങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിക്കും.. ആറ്റുകാലിലും മറ്റും പ്രത്യേക ദിവസങ്ങളിൽ ക്ഷേത്രത്തിൽ പുരുഷന്മാരെ പ്രവേശിപ്പിക്കില്ല. അത് ലിംഗവിവേചനമല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരമാണ്. അത്തരം ആചാരങ്ങളെ ജുഡീഷ്യൽ പരിശോധനയക്ക് വിധേയമാക്കരുതെന്നായിരിക്കും കേന്ദ്രസർക്കാർ നാളെ സുപ്രീംകോടതിയിൽ അറിയിക്കുക..