israel-

ജെറുസലേം: യുവതികളാണെന്ന വ്യേജന സൈനികരുമായി ബന്ധം സ്ഥാപിച്ച് ഹമാസ് ഇസ്രായേൽ സൈനികരുടെ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്തെന്ന് റിപ്പോർട്ട് ഹമാസിന്റെ ഹാക്കിംഗ് ശ്രമം ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. അതേസമയം ഫോണുകളിൽ നിന്ന് പ്രധാനപ്പെട്ട വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കൂടുതൽ സൈനികരെ കെണിയിലാക്കുന്നതിന് മുമ്പ് സൈൂബർ ആക്രമണം പരാജയപ്പെടുത്തിയതായും ,ഇസ്രായേൽ പ്രതിരോധ വിഭാഗം അറിയിച്ചു..

യുവതികളാണെന്ന വ്യാജേന സൈനികരുമായി അടുപ്പത്തിലായി പ്രത്യേക ലിങ്ക് വഴി മാൽവെയറുകൾ കടത്തിവിട്ടാണ് ഫോണുകൾ ഹാക്ക് ചെയ്തിരുന്നത്..ഇതിനായി ഹമാസിന്റെ ഹാക്കർമാർ അർദ്ധനഗ്നരായ യുവതികളുടെ ചിത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്.. യുവതികളുടെ ചിത്രങ്ങളും ഇസ്രായേൽ പ്രതിരോധ വിഭാഗം പുറത്തുവിട്ടു.

ഹീബ്രു യുവതിയാണെന്നും കേൾവി തകരാറെന്നും പറഞ്ഞ് സൈനികരുമായി ബന്ധം സ്ഥാപിക്കുന്ന ഇവർ പിന്നീട് ചിത്രങ്ങൾ കൈമാറാനാണെന്ന് പറഞ്ഞ് പ്രത്യേക ലിങ്ക് അയച്ചുകൊടുക്കും,​ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് സൈനികരുടെ ഫോണിൽ മാൽവെയറുകൾ ഡൗൺലോഡാകുകയും ചിത്രങ്ങളും ഫയലുകളും നമ്പരുകളും അടക്കം ചോർത്തിയെടുക്കുകയും ചെയ്യും.. ഫോണിന്റെ ഉടമ അറിയാതെ ചിത്രങ്ങളെടുക്കാനും റെക്കോഡിംഗ് നടത്താനും സാധിക്കും.

ഇത് മൂന്നാംതവണയാണ് ഹമാസ് ഇസ്രായേൽ സൈനികരുടെ ഫോണുകൾ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നതെന്ന് സൈനിതക അറിയിച്ചു..എന്നാൽ മാസങ്ങൾക്ക് മുമ്പ് തന്നെ ഹമാസിന്റെ നീക്കം തിരിച്ചറിഞ്ഞതായും അതിനാൽ വിവരങ്ങളൊന്നും നഷ്ടമായിട്ടില്ലെന്നും ഇസ്രായേല്‍ സൈന്യം വിശദീകരണം.