ന്യൂഡൽഹി: രാജ്യമെമ്പാടും പടർന്നു പിടിച്ച കൊറോണ വൈറസ് (കോവിഡ്-19) ചൈനയുടെ ജൈവായുധമാണോ എന്ന് സംശയിക്കുന്നതായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി. 1981ൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് മനീഷ് തിവാരി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇരുട്ടിന്റെ കണ്ണുകൾ ( ‘The Eyes of Darkness’) എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ രേഖപ്പെടുത്തിയ ചിത്രം സഹിതമാണ് അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.
ചൈന അനധികൃതമായി വികസിപ്പിച്ച വുഹാന്‍-400 എന്ന വൈറസാണോ ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. വുഹാനിലെ ആർ.ഡി.എൻഎ ലാബില്‍ വെച്ചാണ് വൈറസിനെ സൃഷിടിച്ചതെന്ന് ഈ പുസ്തകത്തിൽ വ്യക്തമാക്കുന്നു. ഈ കേന്ദ്രത്തിൽ വെച്ച് ജന്മംകൊടുത്ത നൂറുകണക്കിന് വൈറസുകളിലൊന്നാണ് വുഹാൻ -400 എന്നും ഇതിൽ പ്രതിപാദിക്കുന്നു.
എന്നാൽ മറ്റ് ജന്തുജാലങ്ങളിൽ വൈറസിന് കഴിയാൻ സാധിക്കില്ലെന്നും അതേസമയം മനുഷ്യരിൽ ഈ വൈറസ് അപകടകാരിയായി മാറുകയുള്ളുവെന്നുംപുസ്തകത്തിൽ പറയുന്നു. മനുഷ്യ ശരീരത്തിന് പുറത്ത് ഒരുമിനിറ്റുപോലും അതിജീവിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ മറ്റ് വൈറസുകളേപ്പോലെ സ്ഥിരമായി സ്ഥലങ്ങളോ സാധനങ്ങളോ വൈറസ് മൂലം മലിനമാകില്ലെന്നുമാണ് ഇതിൽ പറയുന്നു. നേരത്തെയും കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. മാത്രമല്ല ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിടാത്തതും സംശയത്തെ ബലപ്പെടുത്തുന്നു. രോഗം മൂലം 1,770 പേരാണ് ഇതുവരെ മരിച്ചത്.
Is Coranavirus a biological Weapon developed by the Chinese called Wuhan -400? This book was published in 1981. Do read the excerpt. pic.twitter.com/Qdep1rczBe
— Manish Tewari (@ManishTewari) February 16, 2020