ക്യാറ്റിന് അപേക്ഷിക്കാം
പഠനവകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലെയും വിവിധ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (ക്യാറ്റ് എം.ജി.യു) അപേക്ഷ ക്ഷണിച്ചു. 20 മുതൽ മാർച്ച് 20 വരെ www.cat.mgu.ac.in ടെ അപേക്ഷ നൽകാം. സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ എം.ബി.എ പ്രോഗ്രാമിലേക്ക് www.admission.mgu.ac.in ലൂടെയാണ് അപേക്ഷിക്കണം. അപേക്ഷ ഫീസ്: 1100 രൂപ (പൊതുവിഭാഗം), 550 രൂപ (എസ്.സി./എസ്.ടി.), 1100 രൂപ (ഓപ്പൺ ഓൾ ഇന്ത്യ ക്വാട്ട). ഫീസ് ഓൺലൈനായി അടയ്ക്കണം. വിശദവിവരത്തിന് പി.ജി. പ്രോഗ്രാം cat@mgu.ac.in, ഫോൺ: 04812733615. എം.ബി.എ. പ്രോഗ്രാം smbsmgu@yahoo.co.in, ഫോൺ: 04812732288. രാജ്യാന്തര വിദ്യാർഥികൾ www.ucica.mgu.ac.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. 100 യു.എസ്. ഡോളർ/ തത്തുല്യ ഇന്ത്യൻ രൂപയാണ് അപേക്ഷ ഫീസ്. ഇമെയിൽ: ucicmgu@gmail.com, ഫോൺ: 9446224240. ഒരു വിദ്യാർത്ഥിക്ക് ഒരു അപേക്ഷ മാത്രമേ നൽകാനാവൂ. എം.ബി.എ ഒഴികെ മറ്റ് പ്രോഗ്രാമുകൾക്ക് ഒരു അപേക്ഷയിലൂടെ നാല് വിവിധ പ്രോഗ്രാമുകൾക്കുവരെ അപേക്ഷിക്കാം. ഒന്നിലധികം അപേക്ഷകൾ (എം.ബി.എ. ഒഴികെ) നൽകുന്നവരുടെ അപേക്ഷ റദ്ദാകും.
പരീക്ഷ തീയതി
ബി.ടെക് (പുതിയ സ്‌കീം 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. അഞ്ചാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് മൂന്നുമുതൽ ആരംഭിക്കും. നാലാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് നാലുമുതൽ ആരംഭിക്കും. മൂന്നാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് അഞ്ചുമുതൽ ആരംഭിക്കും. ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ മാർച്ച് ആറുമുതൽ ആരംഭിക്കും.
പരീക്ഷാഫലം
സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എഡ് (സി.എസ്.എസ്. 2018-20 ബാച്ച്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഐ.ഐ.ആർ.ബി.എസിൽ നടന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഒഫ് സയൻസ് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ നടന്ന പി എച്ച്.ഡി. കോഴ്‌സ്‌വർക്ക് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് (റഗുലർ 2015 അഡ്മിഷൻ, സപ്ലിമെന്ററി 2013 അഡ്മിഷൻ മുതൽ/2013ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് (റഗുലർ 2016 അഡ്മിഷൻ/ സപ്ലിമെന്ററി 2013 അഡ്മിഷൻ മുതൽ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.