antony

തൃക്കാക്കര : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി ഡോ.ഇ.പി.ആന്റണി (93) നിര്യാതനായി. വ്യോമസേനയിൽ വൈമാനികനായി രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തി​ട്ടുള്ള അദ്ദേഹം 1964ൽ കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ ചരിത്രാദ്ധ്യാപകനും പി​ന്നീട് വൈസ് പ്രിൻസിപ്പലുമായി​രുന്നു. 1975 മുതൽ ആറു വർഷം കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം. 1981ൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭി​ച്ചു. നാഗാലാൻഡി​ൽ താമസിച്ച് രചിച്ച നാഗ കുടുംബങ്ങളുടെ ജീവിത സവിശേഷതകൾ പ്രതിപാദിക്കുന്ന ഗ്രന്ഥം കേംബ്രിഡ്‌ജ് സർവകലാശാലയിൽ പഠനവി​ഷയമാണ്. 1967ൽ വരാപ്പുഴ അതിരൂപത കാത്തലിക് അസോസിയേഷനും1972 ൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനും രൂപീകരി​ക്കുന്നതി​ൽ പ്രധാന പങ്ക് വഹി​ച്ചു.1974ൽ കേരള പിന്നോക്ക സമുദായ ഫെഡറേഷന്റെ ആദ്യജനറൽ സെക്രട്ടറിയായി. കേരളത്തിൽ അടിയാൻ സമ്പ്രദായം നിലവിലുണ്ടോ എന്ന് അന്വേഷിക്കാൻ 1995 ൽ സുപ്രിം കോടതി ഏകാംഗ കമ്മീഷനായി നിയമിച്ചു. ദീർഘകാലം കേരള ഹിസ്റ്ററി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്നു. പ്രധാന ഗ്രന്ഥം ദ ഹിസ്റ്ററി ഒഫ് ലാറ്റിൻ കാത്തലിക്സ് ഇൻ കേരള. ഭാര്യ:പരേതയായ ആലീസ് മക്കൾ:ഡയാന, പ്രശസ്ത ഗിത്താറിസ്റ്റ് പരേതനായജോൺ ആന്റണി, റോക്കി ആന്റണി .മരുമക്കൾ: ഡോ.തോമസ് , സുപ്രിയ, സൂസൻ.സംസ്കാരം ഇന്ന് രാവിലെ 11ന് കാക്കനാട് ചെമ്പുമുക്ക് സെന്റ് മൈക്കിൾ ദൈവാലയത്തിൽ.