ss

വെളളറട: വാഴിച്ചൽ ഇമ്മാനുവൽ കോളേജിലെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും. രാവിലെ നടക്കുന്ന ഇന്റർ കോളേജ് സെമിനാർ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പേയാട് സെന്റ്.സേവ്യേഴ്സ് മൈനർ സെമിനാരി റെക്ടർ ഫാ.ക്രിസ്തുദാസ് തോംസൺ അദ്ധ്യക്ഷനാകും. നാളെ നടക്കുന്ന കോളേജ് വാർഷികം സിനിമാതാരം ബിനീഷ് ബാസ്റ്റിൻ ഉദ്ഘാടനം ചെയ്യും. 20ന് നടക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.വി പി മഹാദേവൻ പിളള ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപളളി സുരേന്ദ്രൻ,​ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം സൂസപാക്യം,​ നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ് സാമുവൽ, കോളേജ് മാനേജർ മോൺ.ജി ക്രിസ്തുദാസ്, പ്രിൻസിപ്പൽ ഡോ.ജെ.വിജയകുമാർ, ശശി തരൂർ എം.പി, സി.കെ.ഹരീന്ദ്രൻ എം.എൽ.എ, മുൻ സ്പീക്കർ എൻ.ശക്തൻ, യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പി. രാജേഷ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ വിചിത്ര കെ.വി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിചിത തുടങ്ങിയവർ സംസാരിക്കും.