തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22ന് പൊതു അവധി ആയിരിക്കും. അന്നേ ദിവസം കേരള അഡ്‍മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള (കെ..എ..എസ്) പൊതു പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ ഭൂരിപക്ഷം സ്കൂളുകളിലും കെ..എ..എസ് പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ അദ്ധ്യയനം തടസപ്പെടാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥആനത്തിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. പകരം പ്രവൃത്തി ദിനം എന്നാണെന്ന് പിന്നീട് വ്യക്തമാക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു.