തിരുവനന്തപുരം: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിവിൽ സർവീസിൽ നിന്നു രാജിവെച്ച കണ്ണൻ ഗോപിനാഥൻ. അമിത് ഷായുടെ വാക്കുകൾക്ക് ഒരു വിലയും നൽകരുതായിരുന്നു. അദ്ദേഹം പ്രഖ്യാപിച്ച മൂന്നുദിവസ പരിധി അവസാനിച്ചിട്ടും ഇതുവരെ തനിക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്നും കണ്ണൻ ട്വീറ്റ് ചെയ്തു.
പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സംശയമുള്ളവരുമായി മൂന്നു ദിവസത്തിനുള്ളിൽ ചർച്ചയ്ക്കു തയ്യാറാണെന്നു അമിത് ഷാ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇതു സംബന്ധിച്ച് കണ്ണൻ ഗോപിനാഥൻ മന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ മൂന്ന് ദിവസമായി കത്തിന് മറുപടിയൊന്നുമില്ലെന്നും ഇത് ജനാധിപത്യത്തിന്റെ പാഠമാണെന്നും കണ്ണൻ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ഇംഗ്ലീഷ് ചാനലായ ടൈംസ് നൗ സംഘടിപ്പിച്ച ടൈംസ് നൗ സമ്മിറ്റിൽ മാധ്യമപ്രവർത്തക നവിക കുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് ചർച്ചക്കു തയ്യാറാണെന്ന കാര്യം അമിത് ഷാ പ്രഖ്യാപിച്ചത്. അന്നുതന്നെ കണ്ണൻ ഗോപിനാഥൻ ചർച്ചക്കു സമയം ചോദിച്ച് കണ്ണൻ ഗോപിനാഥൻ ആഭ്യന്തരമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ തുടങ്ങിവയിൽ ചർച്ചയക്ക് തയ്യാറാണെന്ന് സമയം അനുവദിക്കണനമെന്നും കത്തിൽ പറയുന്നു. ഇതേ വിഷയത്തിൽ ട്വീറ്റ് അമിത് ഷായ്ക്ക് ടാഗ് ചെയ്യുകയും ചെയ്തു. എന്നാൽ പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല.
'മൂന്നു ദിവസമായി. ഒരു പ്രതികരണവുമില്ല. അമിത് ഷായുടെ വാക്കുകൾ ഒരു വിലയും നൽകരുതായിരുന്നു. ഇതിനെ കബളിപ്പിക്കൽ എന്നു വിളിക്കേണ്ടി വരികയാണ്. ടെലിവിഷനിലിരുന്ന് എന്തെങ്കിലും വിളിച്ചുപറയുക, എന്നിട്ട് രക്ഷപ്പെടുക എന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർക്ക് ചേർന്നതല്ല. ദുഃഖിക്കേണ്ട, ഞാനിനി ഇതിന്റെ പിന്നാലെ കൂടുന്നില്ല. പക്ഷേ, ഇത് ജനാധിപത്യത്തിലെ ഒരു പാഠമായി ഉൾക്കൊള്ളുക.'- കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്തു.
3 days. No response. Shouldn't have given any value to @AmitShah's words.
— Kannan Gopinathan (@naukarshah) February 17, 2020
Had to call the bluff though. One can't say anything on TV & get away with it when holding a responsible position.
Don't worry. I am not pursuing it further. But please take this as a lesson in democracy. https://t.co/Z23tlLDrXO