ന്യൂഡൽഹി ദേശീയ ജനസംഖ്യാരിജിസ്റ്റർ (എൻ..പി..ആർ) പടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്.. എൻ..പി..ആർ വിവരശേഖരണം ഏപ്രിൽ ഒന്നിന് തന്നെ ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ആദ്യ വിവരശേഖരണം രാഷ്ട്രപതി ഭവനിൽ നിന്ന് ആരംഭിക്കും.. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിവരങ്ങളാണ് പട്ടികയിൽ ആദ്യം എൻറോൾ ചെയ്യുക എന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തുടർന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ വിവരങ്ങളും ശേഖരിക്കും. എൻ.പി..ആറിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കാൻ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ജനങ്ങളെ അഭിസംബോധന ചെയ്യും.. മാതാപിതാക്കളുടെ ജനന സ്ഥലം, തീയതി എന്നീ വിവാദ ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് നിർബന്ധമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ദേശീയ പൗരത്വ രജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച കേരളവും ബംഗാളും കോൺഗ്രസ് ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളുമായും കേന്ദ്രസർക്കാർ ആശയവിനിമയം നടത്തിവരികയാണ്. എതിർപ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്താൻ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു, 'അനുനയ' നീക്കത്തിന്റെ ഗമായി, കേന്ദ്ര സെൻസസ് കമ്മീഷണർ വിവേക് ജോഷി, വെള്ളിയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ കണ്ട് ചർച്ച നടത്തിയിരുന്നു.