ന്യൂഡൽഹി : പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടയിൽ പൗരത്വ നിയമത്തെയും പൗരത്വ പട്ടികയെയും അനുകൂലിച്ച് മുൻ ജഡ്ജിമാരും ഐ,എ..എസ് ഉദ്യോഗസ്ഥരും രാഷ്ട്രപതിക്ക് കത്തെഴുതി. ഉന്നത സൈനിക ഉദ്യോഗസ്ഥർ അടക്കമുള്ള 154 പേരാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചത്..സി.എ.എ, എൻ.ആർ..സി എന്നിവയ്ക്കെതിരെയുള്ള പ്രചാരണം തെറ്റാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
സി..എ..എ. എൻ..ആർ..സി, എൻ.പി.ആർ വിരുദ്ധ സമരത്തിന് പിന്നിലുള്ളവർക്കെതിരെ നടപടിയെടുത്ത് ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. 11 മുൻ ജഡ്ജിമാർ, 24 വിരമിച്ച ഐ..എ..എസ് ഉദ്യോഗസ്ഥർ, 11 മുൻ ഐ..എഫ്..എസ് ഉദ്യോഗസ്ഥർ,16 റിട്ട. ഐ..പി..എസ് ഉദ്യോഗസ്ഥർ, 18 വിരമിച്ച സൈനിക ഉദ്യോഗസ്ഥർ എന്നിവരാണ് കത്തെഴുതിയത്. സമരക്കാർ രാജ്യത്ത് ഭയം സൃഷ്ടിക്കുകയാണെന്നും ഇവർ വ്യക്തമാക്കി.
സി..എ..എയും എൻ..ആർ..സിയും നടപ്പാക്കാൻ മോദി സർക്കാരിന് എല്ലാ പിന്തുണയും നല്‍കുന്നതായും ഇവർ കത്തിൽ വ്യക്തമാക്കി. പ്രതിഷേധങ്ങളെ വകവെക്കില്ലെന്നും സി..എ..എ നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.