മുംബയ് : ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുകളിലൊന്നാണ് സച്ചിൻ - സെവാഗ് ദ്വയം. ഇന്ത്യയ്‌ക്കു പുറത്തും ഏറെ ആരാധകരുള്ള ജോഡിയായിരുന്നു സച്ചിൻ സെവാഗ് സഖ്യം. ക്രിക്കറ്റിൽ നിന്ന് വിരമിച്ചുവെങ്കിലും ആരാധകർക്ക് ആഹ്ലാദിക്കാൻ വക നൽകി സച്ചിൻ സെവാഗ് ഓപ്പണിംഗ് സഖ്യം വീണ്ടുമെത്തുന്നു.
റോഡ് സേഫ്റ്റി വേൾഡ് സീരിസിനുള്ള ഇന്ത്യൻ ടീമിലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.. റോഡ് സേഫ്റ്റി വേൾഡ് സീരിസിനുള്ള ഇന്ത്യൻ ലെജൻഡ് ടീമിൽ സച്ചിനും സേവാഗും ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. യുവരാജ് സിംഗ്, സഹീർ ഖാൻ, ഇർഫാൻ പത്താൻ എന്നിവരും ടീമിലുണ്ട്.
ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സഹ പരീലകനായിരുന്ന സഞ്‌ജയ് ബംഗാർ, അജിത് അഗാർക്കർ, മുൻ താരങ്ങളായ പ്രഗ്യാൻ ഓജ, സായ്‌രാജ് ബഹുതുലെ, സമീർ ദിഗെ എന്നിവരും ഇന്ത്യൻ ടീമിലുണ്ട്.
റോഡ് സേഫ്‌റ്റി സീരിസിന്റെ ഭാഗമായി പതിനൊന്ന് മത്സരങ്ങളാണ് നടക്കുക. ഇന്ത്യയ്‌ക്കു പുറമേ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഇതിഹാസ താരങ്ങളും മത്സരത്തിൽ പങ്കെടുക്കും.
Road Safety World Series | India Legends Team :
Sachin Tendulkar (C)
V Sehwag
Yuvraj Singh
Zaheer Khan
Irfan Pathan
Ajit Agarkar
Sanjay Bangar
Munaf Patel
M Kaif
P Ojha
Sairaj Bahutule
Sameer Dighe (WK)#RoadSafety
ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ് റോഡ് സേഫ്റ്റി വേൾഡ് സീരിസിന്റെ ഭാഗമാകുക. ബ്രെറ്റ് ലീ, തിലകരത്‌നെ ദിൽഷൻ, ജോണ്ടി റോഡ്‌സ് എന്നീ താരങ്ങളും പങ്കെടുക്കും.
റോഡ് സുരക്ഷാ സന്ദേശങ്ങള്‍ ആരാധകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് റോഡ് സേഫ്ടി വേൾഡ് സീരീസ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ സ്റ്റേഡിയങ്ങളിൽ നടക്കുന്ന ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസഡറും സച്ചിനാണ്. മാർച്ച് ഏഴിന് മുംബയിൽ ഇന്ത്യ ലെജൻഡ്‌സ്, വിൻഡീസ് ലെജൻഡ്‌സ് മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാവുക. വെസ്റ്റ് ഇൻഡീസ് ലെജൻഡ്സിനെ ബ്രയാൻ ലാറയും, ദക്ഷിണാഫ്രിക്കയെ ജോണ്ടി റോഡ്‌സും ശ്രീലങ്കയെ തിലകരത്നെ ദിൽഷനുമാണ് നയിക്കുന്നത്. വൈകിട്ട് ഏഴിന് തുടങ്ങുന്ന മത്സരങ്ങുടെ മാച്ച് കമ്മിഷണർ സുനിൽ ഗവാസ്‌കറാണ്.