manmohan-singh-

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുൻ പ്രധാനമന്ത്രി ഡോ..മൻമോഹൻ സിംഗും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുൻ പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷന്റെ പുസ്തകം. 2013ൽ നടത്തിയ ഓർഡിനൻസ് വിരുദ്ധ കലാപത്തെ വിമർശിച്ച് രാഹുൽ ഗാന്ധിയുടെ നടുപടിയിൽ മൻമോഹൻ സിംഗ് ഏറെ വേദനിപ്പിച്ചെന്നും പ്ലാനിംഗ് ബോർഡ് മുൻ ഉപാദ്ധ്യക്ഷൻ മൊണ്ടേക് സിംഗ് അലുവാലിയ പറയുന്നു. വിമർശനങ്ങളിൽ മനം നൊന്ത് രാജിവയ്ക്കുന്നതിനെക്കുറിച്ചുപോലും അദ്ദേഹം ആലോചിച്ചിരുന്നതായി ‘ബാക്ക്സ്റ്റേജ്: ദ് സ്റ്റോറി ബിഹൈൻഡ് ഇന്ത്യാസ് ഹൈ ഗ്രോത്ത് ഇയേഴ്സ്’ എന്ന പുസ്തകത്തിൽ അലുവാലിയ പറയുന്നു..

കേസുകളിൽ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാർക്ക് അയോഗ്യതയിൽനിന്നു രക്ഷപ്പെടാൻ പഴുതുണ്ടാക്കുന്ന ഓർഡിനൻസ് യു..പി..എ സർക്കാർ കൊണ്ടുവന്നപ്പോൾ ഉയർന്ന വിമർശനങ്ങളാണ് അലുവാലിയയുടെ പുതിയ പുസ്തകത്തിലൂടെ വീണ്ടും ചർച്ചയാകുന്നത്. ന്യൂയോർക്ക് സന്ദർശനത്തിലായിരുന്നു മൻമോഹൻ സിങ്. ഒപ്പമുണ്ടായിരുന്ന അലുവാലിയയ്ക്ക് സഹോദരൻ എഴുതി അയച്ച വിവാദ ലേഖനത്തിൽ മൻ‌മോഹനെതിരെയുള്ള വിമർശനങ്ങൾ വായിച്ച ശേഷം അദ്ദേഹം ചോദിച്ചു: ഞാൻ രാജി വയ്ക്കണോ? എന്നാൽ രാജി വയ്ക്കുന്നത് ശരിയല്ലെന്നായിരുന്നു തന്റെ മറുപടിയെന്ന് അലുവാലിയ പുസ്തകത്തിൽ പറഞ്ഞു. ‘

ഓര്‍ഡിനൻസിനെതിരെ വൻ വമിർശനമാണ് രാഹുൽ ഗാന്ധി ഉയർത്തിയത്. ഓർഡിനൻസ് കീറിയെറിയേണ്ടതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.. ഇത് സർക്കാരിന് വലിയ നാണക്കേടുണ്ടാക്കി. സംഭവത്തിൽ മൻമോഹന് വലിയ വിഷമം ഉണ്ടായതായും അലുവാലിയ പറയുന്നു. അതേസമയം യു..എസിൽ നിന്ന് മടങ്ങുന്നതിനിടെ ഈ വിഷയത്തിൽ രാജിവയ്ക്കില്ലെന്ന് മന്‍മോഹൻ സിംഗ് പറഞ്ഞിരുന്നുവെന്നും രാഹുൽ ഗാന്ധിയുടെ നടപടിയിൽ കടുത്ത ദേഷ്യത്തിലായിരുന്നുവെന്നും അലുവാലിയ പറയുന്നു.