മലയാളികൾക്ക് അന്നുമിന്നും പ്രിയപ്പെട്ട ഗായികയാണ് കെ.എസ് ചിത്ര. സ്വന്തം വീട്ടുകാരിയെപ്പോലെയാണ് മലയാളികൾ കേരളത്തിന്റെ വാനമ്പാടിയെ കാണുന്നത്. ചിത്ര പാടുകയും അഭിനയിക്കുകയും ചെയ്ത 'ശലഭം' എന്ന സംഗീത ആൽബമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗ്രാമാന്തരീക്ഷവും ഗൃഹാതുരത്വം തുളുമ്പുന്ന കാഴ്ചകളും മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്.
അനൂപിന്റെ വരികൾക്ക് ഷൈനു ആർ.എസ് സംഗീതം നൽകിയിരിക്കുന്നത്. ജന്മനാട്ടിലേക്കുള്ള മടങ്ങിവരവ് ആസ്വദിച്ച് ഓർകളിലേക്കു കണ്ണോടിക്കുന്ന പെൺകുട്ടിയെ അവതരിപ്പിച്ചിരിക്കുന്നത് ഡയാന ഹമീദ് ആണ് പാട്ടിൽ ആണ്. പെൺകുട്ടിയുടെ അമ്മയായി ചിത്ര പ്രത്യക്ഷപ്പെട്ടത് വേറിട്ട കാഴ്ചയായി മാറി. ശ്യാം സുബ്രഹ്മണ്യം ആണ് പാട്ട് അതിമനോഹരമായി ചിത്രീകരിച്ചത്.
സുജിർ ബാബു എഡിറ്റിങ്ങും ജിതിൻ കളറിങ്ങും നിർവഹിച്ചു. അനന്തൻ ജി.ടി ആണ് ശലഭത്തിന്റെ സംവിധായകൻ. വീമാഗ്മ അസ്സോസിയേറ്റ്സ് ആണ് നിർമ്മാണം.