നിർമ്മാതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണവുമായി നടി ജെസീക്ക മൻ.. നിർമ്മാതാവ് ഹാർവി വീൻസ്റ്റനെതിരെയാണ് ജെസിക്കാ മെൻ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. .തന്റെ കരിയറിൽ വീൻസ്റ്റൻ അതീവ ശ്രദ്ധ ചെലുത്തിയിരുന്നുവെന്ന് നടി പറയുന്നു.
ഇങ്ങനെയൊരു നിർമ്മാതാവ് കൂടെയുള്ളത് തന്റെ ഭാഗ്യമെന്നായിരുന്നു ആദ്യമൊക്കെ ജെസീക്ക കരുതിയിരുന്നത്. എന്നാൽ പതിയെ പതിയെ ഹാർവി വിൻസ്റ്രൻ ജെസീക്കയെ ലൈംഗിക ബന്ധത്തിനായി നിർബന്ധിച്ചുതുടങ്ങി. ആദ്യമൊക്കെ മസാജ് ചെയ്യാൻ മാത്രമായിരുന്നു ആവശ്യപ്പെട്ടത്.. പിന്നീട് സിനിമയിൽ വേഷം തരാമെന്ന പേരിൽ ഓറൽ സെക്സിനായി നിർബന്ധിച്ചുവെന്നുഇവർ ആരോപിക്കുന്നു. ഇയാലിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി രതിമൂർച്ഛ അഭിനയിച്ചുകാണിച്ചുവെന്നും നടി വെളിപ്പെടുത്തുന്നു..
ഏതാനും ആഴ്ചകൾക്ക് ശേഷം ഹോട്ടലിൽ വച്ച് അയാൾ തന്നെ പീഡിപ്പിച്ചതായി ജെസീക്ക ആരോപിക്കുന്നു. മുറിയിൽ നിന്നും പുറത്തു കടക്കുന്നത് തടഞ്ഞ ഇയാൾ, നടിയെ ബലമായി വിവസ്ത്രയാക്കി. തനിക്ക് അപ്പോൾ ഭയവും ദേഷ്യവും തോന്നിയെന്ന് ജെസ്സിക്ക പറയുന്നു
ഈ സംഭവത്തിന് മുൻപ് സ്വന്തം കരിയറിനെ കരുതി അയാളുമായി ഏതാനും തവണ ലൈംഗിക വേഴ്ചക്ക് ഇവർ സമ്മതിച്ചിരുന്നത്രെ. എന്നാൽ ഒരിക്കലും അയാളുമായി ശാരീരിക അടുപ്പം തോന്നിയിരുന്നില്ലെന്നും അയാൾ നഗ്‌നനായി കാണുമ്പോൾ സഹതാപം തോന്നിയിരുന്നെന്നും ജെസീക്ക പറഞ്ഞതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു..