laureus-sporting-moment

ബെർലിൻ: കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറിയസ് പുരസ്കാരം ഇന്ത്യയുടെ അഭിമാന താരം സച്ചിൻ ടെണ്ടുൽക്കർ നേടി. 2011 ലെ ലോകകപ്പ് വിജയ നിമിഷമാണ് പുരസ്കാരത്തിന് അദ്ദേഹത്തിനെ അർഹനാക്കിയത്. ലോറിയസ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സച്ചിൻ.

Sachin Tendulkar and the Indian Cricket Team win the Laureus Sporting Moment (2000-2020) Award for the 2011 World Cup victory. @sachin_rt makes a moving speech while accepting the trophy. #Laureus20 pic.twitter.com/84jI3Lte4x

— Mendra Dorjey Sahni (@MendraDorjey) February 17, 2020

ലോകകപ്പ് വിജയത്തിന് ശേഷം സച്ചിനെ സഹതാരങ്ങൾ തോളിലേറ്റി നടന്നതിനെ 'ഒരു ദേശത്തിന്റെ തോളിലേറ്റപ്പെട്ട' നിമിഷമെന്നാണ് ലോറിയസ് വിശേഷിപ്പിച്ചത്.

ഈ വർഷത്തെ മികച്ച കായികതാരത്തിനുള്ള ലോറിയസ് അവാർഡ് ഫുട്ബോൾ താരം ലയണൽ മെസിയും ഫോർമുല വൺ റേസർ ലൂയി ഹാമിൽട്ടണും പങ്കിട്ടു. മെസിയുടേത് ഒരു ടീം കായികയിനത്തിലെ താരത്തിന് ലഭിക്കുന്ന ആദ്യ ലോറിയസ് പുരസ്കാരമാണ്. സ്​പോർട്​സ്​ വുമൺ ഓഫ്​ ദ ഇയർ പുരസ്​കാരം യു.എസ്​ ജിംനാസ്​റ്റിക്​സ്​ താരം സിമോണി ബെയ്​ൽസ്​ സ്വന്തമാക്കി. ബാഴ്​സലോണ ജേഴ്​സിയിൽ 600ാം ഗോൾ തികക്കുകയും ആറാം തവണ ലാ ലിഗ ടോപ്​സ്​കോററാവുകയും ആറാം ബാലൻഡി ഓർ പുരസ്​കാ​രം നേടുകയും ചെയ്​ത മെസി പോയവർഷം ഫുട്​ബാളിലെ ഒരുപിടി പുരസ്​കാരങ്ങൾ സ്വന്തമാക്കിയിരുന്നു. അതിവേഗ കാറോട്ട മത്സരമായ ഫോർമുല വൺ സർക്യൂട്ടിൽ ആറാം കിരീടം നേടിയാണ്​ ഹാമിൽട്ടൺ തിളങ്ങിയത്​. മികച്ച ടീമിനുള്ള പുരസ്കാരം സ്പാനിഷ് ബാസ്കറ്റ് ബാൾ ടീം നേടി.

With 🏆🏆🏆🏆🏆🏆 World Championships and Ballon d'Ors between them, @LewisHamilton and Lionel Messi share the #Laureus20 World Sportsman of the Year award - a moment of sporting history!

Congratulations guys!#SportUnitesUs pic.twitter.com/7akYcykux2

— Laureus (@LaureusSport) February 17, 2020