വേനൽ കടുക്കുകയാണ്. നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക. മല്ലി, ബാർലി, എന്നിവയിട്ട് നന്നായി തിളപ്പിച്ച വെള്ളം, പഴച്ചാറുകൾ, ഇളനീര്, പുതിനയിലയിട്ട വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം, ഇഞ്ചിയും ചെറിയ ഉള്ളിയും കറിവേപ്പിലയുമിട്ട സംഭാരം എന്നിവ മികച്ച പാനീയങ്ങളാണ്. തുളസി, ചുക്ക്, ജീരകം എന്നിവയിട്ട വെള്ളം ഒഴിവാക്കുക. മൺകലത്തിലോ കൂജയിലോ രാമച്ചം ഇട്ടുവെച്ച് തണുപ്പിച്ച വെള്ളം ശരീരത്തിന് കുളിർമ്മ പകരും.
കൃത്രിമ ശീതളപാനീയങ്ങൾ ഒഴിവാക്കുക. ചായയും കാപ്പിയും പരമാവധി കുറയ്ക്കുക. മദ്യം,ബിയർ എന്നിവ നിർജലീകരണം വർദ്ധിപ്പിക്കുന്നതിനാൽ ഒഴിവാക്കുക. തണ്ണിമത്തൻ, സാലഡ് വെള്ളരി എന്നിവ ധാരാളം ജലാംശം നേടാൻ സഹായിക്കും. രാത്രിയിൽ ഉലുവയിട്ട് വച്ച വെള്ളം പുലർച്ചെ അല്പം തേനും ചേർത്ത് കഴിച്ചാൽ ശരീരത്തിന് തണുപ്പ് ലഭിക്കും. കശകശയിട്ട പാനീയങ്ങൾ ശരീരത്തിന് തണുപ്പേകുന്നു. തിളപ്പിച്ച് തണുപ്പിച്ച വെള്ളം മാത്രം കുടിക്കുക.