temperature

തിരുവനന്തപുരം: ആറ് ജില്ലകളിൽ ഇന്ന് ചൂട് കൂടാൻ സാദ്ധ്യതയുള്ളതായി കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം,​ കോട്ടയം,​ ആലപ്പുഴ,​ തൃശൂർ, ​കണ്ണൂർ,​ കോഴിക്കോട് ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നും, സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിൽ സാധാരണ നിലയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇന്നലെ കണ്ണൂർ,​ കോഴിക്കോട്,​ പുനലൂർ,​ വെള്ളനിക്കര എന്നീ സ്ഥലങ്ങളിൽ 36 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തി. ചൂടുകൂടുന്ന സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ സമിതി മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചു.


# ലഹരി പാനീയങ്ങൾ ഒഴിവാക്കുക.

#ധാരാളം വെള്ളം കുടിക്കുക.

#പ്രായമായവർ,​ഗർഭിണികൾ,​കുട്ടികൾ,​ രോഗികൾ എന്നിവർ രാവിലെ 11നും മൂന്ന് മണിക്കും മദ്ധ്യേ സൂര്യപ്രകാശമേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

#ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ പെട്ടെന്ന് വൈദ്യ സഹായം തേടുക.