നിരാശയെന്ന് എലോൺ മസ്‌ക്
ന്യൂയോർക്ക്: ശതകോടീശ്വരന്മാർ തമ്മിലെ പിണക്കം അമേരിക്കയിൽ പുതിയ കാര്യമല്ല. മൈക്രോസോഫ്‌റ്ര് സ്ഥാപകൻ ബിൽ ഗേറ്റ്‌സിന്റെ 'ഒരു കാർ വാങ്ങൽ" തീരുമാനമാണ് ഇപ്പോൾ ചർച്ചാവിഷയം!
ലോകത്തെ തന്നെ ഏറ്റവും ശ്രദ്ധേയ ഇലക്‌ട്രിക് കാർ നിർമ്മാതാക്കളാണ് അമേരിക്കൻ കമ്പനിയായ ടെസ്‌ല. വാഹന ലോകത്തെ ഇലക്‌ട്രിക് പെരുമയിലേക്ക് നയിക്കാൻ ടെസ്‌ല നൽകുന്ന സംഭാവന മഹത്തരമാണെന്ന് കഴിഞ്ഞവാരം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബിൽ ഗേറ്ര്‌സ് പറഞ്ഞിരുന്നു. പരിസ്ഥിതിയുടെ സംരക്ഷണത്തിന് ടെസ്‌ലയുടെ സാന്നിദ്ധ്യം ഏറെ പ്രയോജനകരമാണെന്നും ഭാവിയിൽ ഏറെ പ്രതീക്ഷകളുള്ള മേഖലയായി വാഹന വിപണിയെ മാറ്റുന്നതിൽ മുഖ്യപങ്ക് ടെസ്‌ലയ്ക്കാണെന്നും ഗേറ്ര്‌സ് പറഞ്ഞിരുന്നു.
എന്നാൽ, ഇതൊക്കെ പറഞ്ഞ ഗേറ്ര്‌സ് വാങ്ങിയ പുതിയ കാർ ആകട്ടെ, പോർഷേയുടെ ഇലക്‌ട്രിക് മോഡലായ ടൈകാൻ! 'വെരീ വെരീ കൂൾ കാർ" എന്ന് ടൈകാനെ ഗേറ്ര്‌സ് വിശേഷിപ്പിക്കുകയും ചെയ്‌തു. അല്ലെങ്കിലും ഗേറ്ര്‌സ് എപ്പോഴും നിരാശപ്പെടുത്തുന്ന മനുഷ്യൻ ആണെന്നായിരുന്നു ഇതിനോട് ടെസ്‌ല മേധാവി എലോൺ മസ്‌കിന്റെ പ്രതികരണം.