tv-remote-

തിരുവനന്തപുരം: ടി.വി കാണുന്നതിനെചൊല്ലിയുള്ള തർക്കത്തെതുടർന്ന് മകൻ അച്ഛനെയും അമ്മയെയും കുത്തി പരിക്കേൽപ്പിച്ചു . ജഗതി കണ്ണേറ്റുമുക്ക് സ്വദേശികളായ വിജയൻ (60 ), ശോഭ (57 ) എന്നിവരെയാണ് മകൻ അനൂപ് കുത്തി പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. അച്ഛൻ കണ്ടുകൊണ്ടിരുന്ന ചാനൽ അനൂപ് മാറ്റി. ഇതിനെചൊല്ലി മകനും അച്ഛനും തമ്മിൽ വാക്കേറ്റമായി. അടുക്കളയിൽ ഉണ്ടായിരുന്ന കത്തി എടുത്ത് അനൂപ് വിജയനെ ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ അമ്മയുടെ നെഞ്ചിനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെ തമ്പാനൂർ പൊലീസ് പിന്നീട് പിടികൂടി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.