br-shetty

ദുബായ്: ഡയറക്‌ടർ ബോർഡ് യോഗത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിന്നും രാജിവച്ച് എൻ.എം.സി ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ ബി.ആർ ഷെട്ടി. ഓഹരിയെ കുറിച്ച് തെറ്റായ വിവരം നൽകിയതിന് കഴിഞ്ഞയാഴ്ചയാണ് എൻ‌.എം‌.സി ഷെട്ടിയെ ബോർഡ് മീറ്റിംഗുകളിൽ നിന്നും പുറത്താക്കിയതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ ഹാനി ബുട്ടിഖി, ബോർഡ് അംഗം അബ്ദുൾറഹ്മാൻ ബസാദിക് എന്നിവരെയും കമ്പനിയിൽ നിന്നും പുറത്താക്കിയിരുന്നു. വെള്ളിയാഴ്ച വൈസ് ചെയർമാൻ ഖലീഫ അൽ മുഹൈരിയും രാജിവച്ചിരുന്നു. ബോർഡ് മീറ്റിംഗുകളിൽ നിന്ന് ഒഴിവാക്കിയതിന്റെ നിയമ സാധുത തന്റെ അഭിഭാഷകർ പരിശോധിച്ചു വരികയാണെന്ന് ഷെട്ടി പ്രതികരിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഭാവി നടപടികൾ തീരുമാനിക്കുകയെന്നും ഷെട്ടി വ്യക്തമാക്കി.

ഷെട്ടിയുടെ ഓഹരി എത്രയാണെന് നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാത്തതാണു പ് രശ്നങ്ങൾക്കിടയാക്കിയതെന്നാണ് വിവരം. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ 2012ൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനി 1974 ലാണ് അ ബുദാബിയിൽ സ്ഥാപിച്ചത്. യു . എ. ഇയിലെ ആരോഗ്യമേഖലയിലെ പ്രമുഖ കമ്പനിയാണ് എൻ. എം. സി. കമ്പനി ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് പ്രമുഖ രണ്ട് അമേരിക്കൻ കമ്പനികൾ അടുത്തിടെ രംഗത്തു വന്നിരുന്നു.