sharukh-khan

കമലഹാസന്റെ ഹേ റാം റിലീസ് ചെയ്ത് 20 വർഷം പൂർത്തിയായിക്കഴിഞ്ഞു. മഹാത്മാ ഗാന്ധിയുടെ വധത്തെ ആസ്‌പദമാക്കിയുള്ള ഹേ റാമിന്റെ തിരക്കഥകൃത്തും സംവിധായകനും കൂടിയാണ് കമലഹാസൻ. ഹേ റാമിൽ സാകേത് റാമിന്റെ (കമലഹാസൻ) സുഹൃത്തായ അംജദ് അലി ഖാനെന്ന മുഴുനീള കഥാപാത്രത്തെയാണ് ഷാരൂഖ് ഖാൻ അവതരിപ്പിച്ചത്.

kamal-hassan

ഹേ റാം ചെയ്തതിന് ഷാരൂഖ് വാങ്ങിയ പ്രതിഫലം എത്രയാണെന്ന് നിങ്ങൾക്കറിയാമോ? ഈ വേഷത്തിന് താരം ഒരു പൈസ പോലും ഈടാക്കിയിട്ടില്ല.പേയ്‌മെന്റായി ഒരു റിസ്റ്റ് വാച്ചാണ് അദ്ദേഹം വാങ്ങിയത്. ഇപ്പോഴിതാ ഷാരൂഖിനെക്കുറിച്ചും ഈ വേഷം ചെയ്‌തതിന് പ്രതിഫലം വാങ്ങാത്തതിനെക്കുറിച്ചും കമലഹാസൻ പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

"ഈ കഥാപാത്രം ചെയ്യാൻ ഷാരൂഖ് ഒരു രൂപ പോലും ഈടാക്കിയിരുന്നില്ല. ഇത് ഒരു കെട്ടു കഥയാണെന്നാണ് എല്ലാവരും കരുതുക. ഭാവിയിൽ ഒരിക്കലും ഇത് സംഭവിക്കാൻ പോകുന്നില്ല. ഷാരൂഖ് ഒരു ബിസിനസുകാരനാണെന്ന് അവർ പറയുന്നു, ഞാനും അങ്ങനെ തന്നെ. പക്ഷേ, ഹേ റാമിന്റെ ബജറ്റ് അദ്ദേഹത്തിന് അറിയാമായിരുന്നു. ഷാരൂഖിനെ അതിന്റെ ഭാഗമാക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അദ്ദേഹം അത് ചെയ്യുകയും ചെയ്തു. പ്രതിഫലം പോലും ചോദിച്ചില്ല.ഒരു റിസ്റ്റ് വാച്ചാണ് വാങ്ങിയത്'-കമലഹാസൻ പറഞ്ഞു.

Kamal Hassan talks about SRK & Heyy Ram.

"Special respect for Shah Rukh saab. When the budget of Hey Ram went over he didn't even took the money".@iamsrk @ikamalhaasan#20YearsOfHeyRampic.twitter.com/eWpVHpgK7N

— Hunter Universe (@HunterUniverse_) February 18, 2020

ഹേ റാം ഒരേസമയം തമിഴിലും ഹിന്ദിയിലും പുറത്തിറങ്ങി. 2000 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമേക്ക് അവകാശം ഷാരൂഖ് ഖാൻ സ്വന്തമാക്കി.