പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങർക്ക് പണം കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദത്തിൽ സംവിധായകൻ ആഷിഖ് അബുവിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ. ജയശങ്കർ രംഗത്ത്. ബാർകോഴ വിവാദം കത്തി നിന്ന കാലത്ത്, സിനിമാ സംവിധായകൻ ആഷിഖ് അബു മഹാനായ മാണി സാറിന് 500രൂപ മണിയോഡർ അയച്ചു പരിഹസിച്ചു എന്നാണ് ചരിത്രം. തുടർന്ന് ഇന്നാട്ടിലെ നിരവധി എസ്.എഫ്.ഐ, ഡിഫി പ്രവർത്തകർ അഞ്ചും പത്തും രൂപ മണിയോഡർ അയച്ചു മാണിസാറിനെ നാറ്റിച്ചു.
ഇപ്പോഴിതാ, 'കരുണ' സംഗീത നിശയുമായി ബന്ധപ്പെട്ട് അതേ ആഷിഖ് അബു നാറിപ്പുളിച്ചു നിൽക്കുന്നു. പകരം ചോദിക്കാൻ കേരള കോൺഗ്രസുകാർക്ക് കൈവന്ന കനകാവസരമാണെന്ന് ജയശങ്കർ ഫേസ്ബുക്കിലൂടെ പരിഹസിച്ചു.
ആഷിഖ് അബുവിന് അഞ്ചു രൂപ മണിയോഡർ അയച്ചു കൊണ്ട് പൂഞ്ഞാർ ചെറു പുലി ഷോൺ ജോർജ് തുടക്കം കുറിച്ചു കഴിഞ്ഞു. ഇനി ഓരോ മലയോര കർഷകനും യഥാശക്തി ആഷിഖ് കുടുംബ സഹായ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും ജയശങ്കർ പറയുന്നു. നേരത്തെയും ജയശങ്കർ ആഷിഖ് അബുവിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബാർകോഴ വിവാദം കത്തി നിന്ന കാലത്ത്, സിനിമാ സംവിധായകൻ ആഷിഖ് അബു മഹാനായ മാണി സാറിന് 500രൂപ മണിയോഡർ അയച്ചു പരിഹസിച്ചു എന്നാണ് ചരിത്രം. തുടർന്ന് ഇന്നാട്ടിലെ നിരവധി എസ്എഫ്ഐ, ഡിഫി പ്രവർത്തകർ അഞ്ചും പത്തും രൂപ മണിയോഡർ അയച്ചു മാണിസാറിനെ നാറ്റിച്ചു.
ഇപ്പോഴിതാ, 'കരുണ' സംഗീത നിശയുമായി ബന്ധപ്പെട്ട് അതേ ആഷിഖ് അബു നാറിപ്പുളിച്ചു നിൽക്കുന്നു. പകരം ചോദിക്കാൻ കേരള കോൺഗ്രസുകാർക്ക് കൈവന്ന കനകാവസരം.
ആഷിഖ് അബുവിന് അഞ്ചു രൂപ മണിയോഡർ അയച്ചു കൊണ്ട് പൂഞ്ഞാർ ചെറു പുലി ഷോൺ ജോർജ് തുടക്കം കുറിച്ചു കഴിഞ്ഞു. ഇനി ഓരോ മലയോര കർഷകനും യഥാശക്തി ആഷിഖ് കുടുംബ സഹായ നിധിയിലേക്ക് സംഭാവന ചെയ്യും.
ഒരു രൂപയിൽ കുറഞ്ഞ തുക മണിയോഡർ അയക്കാൻ കഴിയില്ല എന്നതിലേയുളളൂ നമുക്ക് സങ്കടം.