formalin

ന്യൂഡൽഹി : മത്സ്യം കേടുകൂടാതെ ഇരിക്കാൻ ഉപയോഗിക്കുന്ന ഫോർമലിന്റെ അളവ് സംബന്ധിച്ച വ്യവസ്ഥകൾ പ്രാബല്യത്തിലാക്കി ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ.) ഉത്തരവിറക്കി. മത്സ്യത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഫോർമലിൻ സാന്നിദ്ധ്യം പരിഗണിച്ച് പരമാവധി അളവാണ് നിർദേശിച്ചിട്ടുള്ളത്. കടൽ മത്സ്യങ്ങളിൽ അയല, മത്തി, നെയ്മീൻ തുടങ്ങിയവയിൽ ഒരു കിലോയിൽ പരമാവധി 8 മില്ലിഗ്രാം വരെയും ചൂര, ആവോലി, ശീലാവ് തുടങ്ങിയവയിലും ശുദ്ധജല മത്സ്യങ്ങളിലും 4 മില്ലി ഗ്രാം വരെയുമാണ് ഫോർമലിന്റെ അനുവദനീയമായ പരമാവധി അളവ്. മത്സ്യത്തിന്റെയും വിൽപന കേന്ദ്രങ്ങളുടെയും നിലവാരം ഉറപ്പാക്കാനുള്ള മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്.

മത്സ്യ വിൽപനയിൽ പാലിക്കേണ്ട ചില കാര്യങ്ങൾ

എന്താണ് ഫോർമാലിൻ ?

മൃതദേഹങ്ങൾ അഴുകാതെയിരിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ. വിപണിയിൽ ഏറ്റവും ആവശ്യക്കാരേറിയ വസ്തുക്കൾക്കുമേൽ ഇന്ന് യാതൊരു നിയന്ത്രവുമില്ലാതെ ഫോർമാലിൻ പ്രയോഗിച്ചുവരുന്നു. പാൽ, മീൻ, ഇറച്ചി തുടങ്ങിയവയിലാണ് ഇന്ന് കൂടുതലായി ചേർത്ത് വരുന്നത്.

ഫോർമാലിൻ മനുഷ്യശരീരത്തിലെത്തിയാലുണ്ടാകുന്ന രോഗങ്ങൾ എന്തൊക്കെ?

ഫോർമാലിൻ അധികം നമ്മുടെ ശരീരത്തിലെത്തിയാൽ കാൻസർ, ആമാശയ രോഗങ്ങളുണ്ടാകാനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുകയും, ശ്വസന ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഗർഭകാലത്തിന്റെ ആദ്യ ഘട്ടങ്ങളിലുള്ള സ്ത്രീകളിൽ ഇത് കുട്ടികളിൽ ജനന വൈകല്യങ്ങളുണ്ടാകുകയും ആദ്യകാല ശിശുവികസനവുമായി ബന്ധപ്പെട്ട മറ്റ് സങ്കീർണതകൾക്കും കാരണമാവുകയും ചെയ്യുന്നു. വർഷങ്ങളായി നടക്കുന്ന ഈ മനുഷ്യത്യരഹിതമായ ഈ പരിപാടിയാണ് കേരള സമൂഹത്തിൽ ഇത്രയധികം, കാൻസർ, വൃക്ക, കരൾ രോഗങ്ങൾ അധികരിയ്ക്കാൻ പ്രധാന കാരണം.

ഫോർമാലിൻ ചേർന്ന മീൻ വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

ഫോർമാലിൻ ചേർത്ത മീനിന്റെ മാംസം ഉറപ്പുള്ളതും റബ്ബർപോലെ വലിയുന്നതും ആണ്. കൂടാതെ ചെതുമ്പലുകളിൽ നിന്നു കണ്ണിൽനിന്നുമെല്ലാം ചോര കിനിഞ്ഞിറങ്ങിയപോലെ ചുവന്ന നിറവും കാണാം.

എങ്ങനെ ഇത് കണ്ടെത്താം?

മത്സ്യങ്ങളിൽ ഫോർമാലിൻ ചേർത്തിട്ടുണ്ടോ എന്നു നമുക്കുതന്നെ കണ്ടു പിടിക്കാം.
ലബോറട്ടറി രാസവസ്തുക്കൾ വിൽക്കുന്ന പട്ടണത്തിലെ കടയിൽ നിന്നും 'മെർക്രോ ക്രോം' സൊല്യൂഷൻ വാങ്ങുക.

വാങ്ങുന്ന മീനിൽ നിന്നും ഇറ്റുവീഴുന്ന 10.മില്ലി ലിറ്റർ വെള്ളത്തിൽ 10 മില്ലി ലിറ്റർ മെർക്രോക്‌റോം സൊല്യൂഷൻ ചേർക്കുക. ഇത് 'പർപ്പിൾ കളർ' ആവുകയാണെങ്കിൽ മീനിൽ ഫോർമാലിൻ ചേർത്തിട്ടുണ്ട്. ഇത്തരത്തിലാണെങ്കിൽ ഉടൻ വിവരം പൊലീസ്, ഫുഡ് സേ്ര്രഫി കമ്മിഷണറുടെ ഓഫീസ് , ജില്ലാ കളക്ടർ എന്നിവർക്ക് പരാതിപ്പെടുകയും ചെയ്യണം.