indian-women-win

ബ്രിസ്ബേൻ: വനിതാ ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ വെസ്റ്റിൻഡീസിനനെതിരെ ഇന്ത്യയ്ക്ക് 2 റൺസിന്റെ നാടകീയ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 8 വിക്കറ്ര് നഷ്ടത്തിൽ 107 റൺസെടുത്തു. മറുപടിക്കിറങ്ങിയ വെസ്റ്രിൻഡീസിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. പൂനം യാദവ് എറിഞ്ഞ അവാസന ഓവറിൽ വെസ്റ്റിൻഡീസിന് ജയിക്കാൻ 11 റൺസാണ് വേണ്ടിയിരുന്നത്. എന്നാൽ ആ ഓവറിൽ 8 റൺസ് മാത്രം നൽകി അവസാന പന്തിലേതുൾപ്പെടെ 2 വിക്കറ്റ് വീഴ്ത്തി പൂനം ഇന്ത്യയ്ക് ജയം സമ്മാനിക്കുകയായിരുന്നു.4 ഓവറിൽ 20 റൺസ് മാത്രം നൽകി പൂനം മൂന്ന് വിക്കറ്റ് വീഴ്ത്തി. വിൻഡീസിനായി ലി-ആൻ കിർബി (42), ഹെയ്‌ലി മാത്യൂസ് (25), ചിനെലെ ഹെർബി (17) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യയ്ക്കായി ശിഖാ പാണ്ഡേ (പുറത്താകാതെ 24), ദീപ്തി ശർമ്മ (21) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ സ്മൃതി മന്ദാന (4), ജമെയ്മ റോഡ്രിഗസ് (0) ക്യാപ്ടൻ ഹർമ്മൻ പ്രീത് കൗർ (11), വേദ കൃഷ്ണമൂർത്തി (5) എന്നിവരെല്ലാം നിരാശപ്പടുത്തി.