ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിന്റെ ട്രെയിലർ പുറത്ത്. പുതിയൊരു വേഷപ്പകർച്ചയിലൂടെയാണ് ഫഹദ് ഫാസിൽട്രയിലറിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്‌മായ വേഷമാണിതെന്നാണ് വിലയിരുത്തന്നത്. കൂടെ എന്ന ചിത്രത്തിന് ശേഷം നസ്രിയ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ചെമ്പൻ വിനോദ്, വിനായകൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അർജുൻ അശോക്, ധർമ്മജൻ ബോൾഗാട്ടി, അമൽഡ ലിസ്, അശ്വതി മേനോൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഫെബ്രുവരി 14ന് റിലീസ് നിശ്ചയിച്ചിരുന്ന ട്രാൻസിന്റെ റിലീസ് വൈകിയിരുന്നു. കേരളത്തിലെ നൂറ്റി എഴുപതോളം തിയേറ്ററുകളിൽ ഫെബ്രുവരി 20തിന് ചിത്രം റിലീസാകും.
ചിത്രത്തിലെ ചില രംഗങ്ങൾ വിവാദമുണ്ടാക്കിയേക്കുമെന്ന് ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് നിർദ്ദേശിച്ച കട്ടുകളോട്സംവിധായകൻ അൻവർ റഷീദ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ കത്രിക വെക്കാതെയാണ് ചിത്രം റിലീസാകുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റർഡാമിലും മുംബയിലുമായിട്ടായിരുന്നു ചിത്രീകരണം. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് ട്രാന്‍സ് പ്രേക്ഷകരിലേക്ക് വരുന്നത്.