priyanka-and-vadra

ന്യൂഡൽഹി: വിവാഹവാർഷിക ദിനത്തിൽ പ്രണയഭരിത വർഷങ്ങളുടെ കണക്കുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി.

''ഒരു മില്യൺ മനോഹരമായ നിമിഷങ്ങൾ.പ്രണയം, കണ്ണീർ, ചിരി, ദേഷ്യം, സൗഹൃദം, കുടുംബം, ദൈവം തന്ന രണ്ട് മക്കൾ, സ്നേഹമുള്ള നാല് നായ്‌ കുട്ടികൾ...6+23 വർഷം, ഇന്നേക്ക് 29 വർഷം.... എന്നേക്കും.''

ഭർത്താവ് റോബർട്ട് വാദ്രയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള വിവാഹചിത്രങ്ങൾ പങ്കുവച്ച് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

പ്രിയപ്പെട്ട 'പി"യ്ക്ക് ആശംസകൾ നേർന്ന് വാദ്ര മറുപടിയെഴുതി.

''വിവാഹവാർഷിക ആശംസകൾ പി. ഒരുമിച്ചുണ്ടായിരുന്ന വർഷങ്ങൾ നമ്മെ ഒന്നായിത്തീർത്തു. നല്ലതും മോശവുമായ സമയങ്ങൾ നമ്മുടെ ജീവിതത്തെ കൂടുതൽ രസകരമാക്കി. നിനക്ക് സന്തോഷവും ആരോഗ്യവും സ്നേഹവും നിറഞ്ഞ വർഷങ്ങൾ നേരുന്നു. മുന്നോട്ട് വരുന്നതെന്തായാലും നിന്റെ കൂടെ ഇനിയും നിരവധി വർഷങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നു... എന്തൊക്കെ സംഭവിച്ചാലും.'

പ്രണയഭരിത ചിത്രങ്ങൾക്കൊപ്പം റോബർട്ട് വാദ്ര ട്വിറ്ററിൽ കുറിച്ചു.

ഇരുവർക്കും ആശംസകൾ അർപ്പിച്ച് നിരവധി പേർ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.

1997 ഫെബ്രുവരി 18 നായിരുന്നു പ്രിയങ്ക- വാദ്ര വിവാഹം. റെയ്‌ഹാൻ, മിറായ എന്നിവരാണ് മക്കൾ.