ashraf-ghani

കാബൂൾ: അഫ്ഗാനിസ്ഥാൻ തിരഞ്ഞെടുപ്പിൽ അഷ്റഫ് ഘാനിയ്ക്ക് രണ്ടാം തവണയും വിജയം.

കഴിഞ്ഞ വർഷം സെപ്തംബർ 28ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം അഞ്ചുമാസങ്ങൾക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിടുന്നത്. 50.64 ശതമാനം വോട്ടാണ് ഘാനി നേടിയത്. പ്രധാന എതിരാളിയായ അബ്ദുള്ള അബ്ദുള്ള 39.52 ശതമാനം വോട്ടും നേടി.

യു.എസ് - താലിബാൻ സമാധാന കരാറിൽ നേരിട്ട കാലതാമസവും മറ്റ് സാങ്കേതിക പ്രശ്നങ്ങളും വോട്ടിൽ കൃത‌‌ൃമം കാട്ടിയെന്നുള്ള അബ്ദുള്ളയുടെ ആരോപണവും തിരഞ്ഞെടുപ്പ് ഫലം പുറത്തു വിടുന്നതിന് തടസം സൃഷ്ടിച്ചിരുന്നു. എന്നാൽ, ഘാനിയ്ക്ക് അനുകൂലമായി ഫലം പുറത്തുവിടുന്നതിനായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ കാലതാമസം സൃഷ്ടിക്കുന്നതെന്നായിരുന്നു അബ്ദുള്ളയുടെ ആരോപണം. തിരഞ്ഞെടുപ്പ് തടപ്പെടുത്തുന്നതിനായി താലിബാൻ അഫ്ഗാനിലെ പല പ്രദേശങ്ങളിലും സ്ഫോടനപരമ്പകൾ നടത്തിയിരുന്നു.