cm-

കൊച്ചി: പൊലീസിന്റെ തോക്കുകളും വെടികോപ്പുകളും കാണാനില്ലെന്നതുൾപ്പെടെയുള്ള സി.എ..ജി റിപ്പോർട്ടിന് പിന്നാലെ ട്രാഫിക് പിഴചുമത്തലിന് പിന്നിലും അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം പ്രതിപക്ഷ,​ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു..പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെയും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് വി.ടി..ബൽറാം എം.എൽ.എ. 'ഇതിപ്പോ ചുമ്മാ കുറച്ച് കാമറകൾ റോട്ടിൽ കൊണ്ടുവച്ച് ജനങ്ങളിൽ നിന്ന് പണം പിടുങ്ങുന്നു..കിട്ടുന്ന കാശിൽ 90 ശതമാനവും സ്വകാര്യ കമ്പനിക്ക്, വെറും 10 ശതമാനം മാത്രം ഖജനാവിലേക്ക്. ബെഹ്‌റയെന്ന ദരിദ്രവാസി ജനറൽ ഓഫ് പൊലീസും അയാളുടെ മുതലാളി വിജയനും കൂടി ജനങ്ങളുടെ പിച്ചച്ചട്ടിയിൽ പോലും കൈയിട്ടുവാരുന്ന പോലും കൈയ്യിട്ടുവാരുന്ന ഇക്കാലത്തേയാണ് 'പിണറായിക്കാലം' എന്ന് കമ്മികള്‍ വാഴ്ത്തിപ്പാടുന്നതെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

വി.ടി.ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിലെ ഹൈവേകളിലെ ടോൾ വിരുദ്ധ സമരങ്ങൾ അവസാനിച്ചിട്ടില്ല. കാരണം അവരുടെ തീവെട്ടിക്കൊള്ള തന്നെ. അത് പിന്നെ കോടികൾ മുടക്കി ഹൈവേ പണിതിട്ടാണ് ടോൾ പിരിക്കുന്നതെന്നെങ്കിലും വിചാരിക്കാം.
ഇതിപ്പോ ചുമ്മാ കുറച്ച് ക്യാമറകൾ റോട്ടിൽ കൊണ്ടുവച്ച് ജനങ്ങളിൽ നിന്ന് പണം പിടുങ്ങുന്നു. കിട്ടുന്ന കാശിൽ 90 ശതമാനവും സ്വകാര്യ കമ്പനിക്ക്, വെറും 10 ശതമാനം മാത്രം ഖജനാവിലേക്ക്.
ബെഹ്റയെന്ന ദരിദ്രവാസി ജനറൽ ഓഫ് പോലീസും അയാളുടെ മുതലാളി വിജയനും കൂടി ജനങ്ങളുടെ പിച്ചച്ചട്ടിയിൽ പോലും കൈയ്യിട്ടുവാരുന്ന ഇക്കാലത്തേയാണ് "പിണറായിക്കാലം" എന്ന് കമ്മികൾ വാഴ്ത്തിപ്പാടുന്നത്