ll

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന ബഹുമതി നേടിയ ഫിൻലൻഡിൽ നിന്നും മറ്റൊരു സന്തോൽ വാർത്ത കൂടി. അമ്മമാരെ കൂടാതെ അ​ച്ഛന്മാ​ർ​ക്കും ഇ​നി പ്ര​സ​വാ​വ​ധി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചിരിക്കുകയാണ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി പു​തി​യ നി​യ​മം കൊ​ണ്ടു​വ​രും. ഇതോടെ അച്ഛനും പ്രസവാവധി നൽകുന്ന ആദ്യ രാജ്യമായി ഫിൻലൻഡ് മാറും.

കു​ഞ്ഞി​നെ വ​ള​ർ​ത്ത​ൽ അ​മ്മ​യു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ല മ​റി​ച്ച്, കു​ട്ടാ​യ ചു​മ​ത​ല​യാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​നി​യ​മത്തി​ലൂ​ടെ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. അ​ച്ഛ​നും അ​മ്മ​യ്ക്കും കൂ​ടി 14 മാ​സം അ​വ​ധി ല​ഭി​ക്കും. ഇ​ത് ഒ​രു​മി​ച്ച് ഒ​രേ​സ​മ​യം എ​ടു​ക്കാം. അ​ല്ലെ​ങ്കി​ൽ ഏ​ഴു​മാ​സം അ​മ്മ​യും അ​ച്ഛ​നും എ​ന്ന രീ​തി​യി​ൽ അ​വ​ധി ല​ഭി​ക്കും. ഫ​ല​ത്തി​ൽ കു​ഞ്ഞി​ന് ഒ​രു വ​യ​സാ​കു​ന്ന​തു​വ​രെ മാ​താ​പി​താ​ക്ക​ളു​ടെ ക​രു​ത​ൽ ല​ഭി​ക്കും.

സെ​പ്റ്റം​ബ​റോ​ടെ നി​യ​മം നി​ല​വി​ൽ വ​രും. വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ബി​ല്ലി​ന് ഇ​പ്പോ​ൾ ത​ന്നെ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മുപ്പത്തിനാലുകാ​രി​യാ​യ സ​ന്ന മ​രീ​ൻ ആ​ണ് ഫി​ൻ​ല​ൻ​ഡി​ന്റെ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന​മ​ന്ത്രി. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി​കൂ​ടി​യാ​ണ് സ​ന്ന.