celin

അഞ്ച് വയസിനുള്ളിൽ സന്ദർശിച്ചത് 14 രാജ്യങ്ങൾ. ഏവരും ആഗ്രഹിക്കുന്ന ഒരു സ്വപ്നമാണിത്. പറഞ്ഞു വരുന്നത് പ്രായം കുറഞ്ഞ സഞ്ചാരിയായ സെലിനെ കുറിച്ചാണ്. സെലിന്റെ സ്വപ്നങ്ങൾക്ക് എന്നു കൂട്ടിയ നിന്നത് മാതാപിതാക്കളായ റിയാൻ കാൾസണും ഷോന കാൾസണുമാണ്. ഇതിനോടകം 6 ഭൂഖണ്ഡങ്ങളിലെ 14 രാജ്യങ്ങളും, 42 നഗരങ്ങളിലുമാണ് സെലിൻ സന്ദർശിച്ചത്.

സെലിന്റെ യാത്രയോടുള്ള ഇഷ്ടം ആദ്യം തന്നെ മനസിലാക്കിയത് മാതാപിതാക്കളാണ്. ഫ്രാൻസിലെ പാരിസാണ് സെലിന്റെ ഇഷ്ട സ്ഥലമെന്നും അവർ പറയുന്നു. സെലിനും മാതാപിതാക്കളും യുണൈറ്റഡിന്റെ റോയൽറ്റി പ്രാഗ്രാമിന്റെ പ്രീമിയർ അംഗങ്ങളാണ്. ബ്രസീൽ, ന്യൂസിലൻഡ്, സ്വിറ്റ്സർലൻഡ്, യൂറോപ്പ് തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലെയും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം സെലിൻ സന്ദർശിച്ചിട്ടുണ്ടെന്നും റിയാൻ കാൾസൺ പറയുന്നു.

ഒരു വ്യക്തിക്ക് അയാളുടെയും മറ്റുള്ളവരുടെയും കഴിവുകളെക്കുറിച്ച് അറിയാൻ യാത്ര പ്രധാനമാണ്, ഇത് എല്ലാവരുടെയും ജീവിതത്തിലെ ഒരു പ്രധാന ഘട്ടമാണ്. എങ്ങോട്ടാണ് യാത്ര പോകുന്നതെന്ന് ഞങ്ങൾ സെലിനോട് പറയാറില്ല. അവൾക്ക് ആ വിവരം മുൻ‌കൂട്ടി ലഭിക്കുകയാണെങ്കിൽ‌ അവൾ‌ അവളുടെ സ്വന്തം വീക്ഷണം സൃഷ്‌ടിക്കും. പക്ഷേ അറിയാതിരിക്കുമ്പോൾ സെലിന് സ്വന്തമായി ഒരു സ്ഥലത്തെക്കുറിച്ച് പുതിയ അനുഭവം നേടാനാകും, ഇത് ഭാവിയിൽ അവൾക്ക് മികച്ച അനുഭവം നൽകും” സെലിന്റെ പിതാവ് റിയാൻ പറഞ്ഞു.