ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ317 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 14. പ്രധാനപ്പെട്ട ഒഴിവുകൾ: സബ് ഇൻസ്പെക്ടർ , ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ ഒഴിവുകൾ തിരിച്ച് എസ്.ഐ മാസ്റ്റർ - 5 ,എസ്.ഐ എൻജിൻ ഡ്രൈവർ - 9,എസ്.ഐ വർക്ക് ഷോപ്പ് - 3 ,എച്ച്.സി മാസ്റ്റർ - 56 , എച്ച്.സി എൻജിൻ ഡ്രൈവർ - 68 , മെക്കാനിക് - 7, ഇലക്ട്രീഷ്യൻ - 2 ,എസി ടെക്നീഷ്യൻ - 2 , ഇലക്ട്രോണിക്സ് - 1 ,മെക്കനിസ്റ്റ് - 1,കാർപെന്റർ - 1, പ്ലംബർ - 2 , സിറ്റ് ക്രൂ - 160. യോഗ്യത 1. സബ് ഇൻസ്പെക്ടർ (മാസ്റ്റർ) പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. കേന്ദ്ര സംസ്ഥാന ജലഗതാഗതവകുപ്പ് അനുവദിച്ച സെക്കൻഡ് ക്ലാസ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. 2. സബ് ഇൻസ്പെക്ടർ (എൻജിനീയർ) പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. ഫസ്റ്റ് ക്ലാസ് എൻജിൻ സർട്ടിഫിക്കറ്റ് നിർബന്ധം
. 3. സബ് ഇൻസ്പെക്ടർ(വർക്ക് ഷോപ്പ്) മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട യോഗ്യത. 4. ഹെഡ് കോൺസ്റ്റബിൾ (മാസ്റ്റർ) എസ്.എസ്.എൽ.സി അല്ലെങ്കിൽതത്തുല്യമാണ് യോഗ്യത. സെക്കൻഡ് ക്ലാസ് എൻജിൻ സർട്ടിഫിക്കറ്റ് നിർബന്ധം. 5. ഹെഡ് കോൺസ്റ്റബിൾ (വർക്ക് ഷോപ്പ്) എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് നിർബന്ധം. 6. കോൺസ്റ്റബിൾ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. ബന്ധപ്പെട്ട സർട്ടിഫിക്കറ്റും നീന്താൻ അറിയുമെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും നിർബന്ധം. തെരഞ്ഞെടുപ്പ് .1. ശാരീരിക ക്ഷമത പരിശോധന 2. എഴുത്ത് പരീക്ഷ 3. ട്രേഡ് ടെസ്റ്റ് 4. അഭിമുഖം 5. വൈദ്യ പരിശോധന അപേക്ഷ ബി.എസ്.എഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത ശേഷമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷാഫീസ് എസ്.ഐ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 200 രൂപയുടേയും ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 100 രൂപയുടേയും ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. സംവരണ വിഭാഗങ്ങൾക്ക് അപേക്ഷ ഫീസില്ല. പുരുഷന്മാർക്ക് മാത്രമാണ് അവസരം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 14. വിശദവിവരങ്ങൾക്ക്: www.bsf.nic.in, www.bsf.gov.in.
എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ
എയർ ഇന്ത്യയുടെ കീഴിലുള്ള എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ തൊഴിലവസരം. ചീഫ് ഒഫ് ഐഎഫ്എസ്, ഡെപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഓഫിസർ, അസിസ്റ്റന്റ് ജനറൽ മാനേജർ (സെക്യൂരിറ്റി), അസിസ്റ്റന്റ് ജനറൽ മാനേജർ(ഓപ്പറേഷൻസ് ട്രെയിനിങ്), സിന്തറ്റിക് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ, സീനിയർ മാനേജർ (ഓപ്പറേഷൻസ് കൺട്രോൾ സെന്റർ), സീനിയർ മാനേജർ, മാനേജർ (ഓപ്പറേഷൻസ് കൺട്രോൾ സെന്റർ), സീനിയർ മാനേജർ (ഫിനാൻസ്), സീനിയർ മാനേജർ- പ്രൊഡക്ഷൻ പ്ലാനിങ് കൺട്രോൾ (എൻജിനീയറിങ്), സീനിയർ മാനേജർ (ക്രൂ മാനേജ്മെന്റ് സിസ്റ്റം), മാനേജർ (ഫിനാൻസ്), മാനേജർ (ഓപ്പറേഷൻസ് അഡ്മിൻ), സ്റ്റേഷൻ മാനേജർ, ഫ്ലൈറ്റ് ഡെസ്പാച്ചർ, ഓഫിസർ (ഓപ്പറേഷൻസ് കൺട്രോൾ, സ്ലോട്ട്സ്), ക്രൂ കൺട്രോളർ, സൂപ്പർവൈസർ (സെക്യൂരിറ്റി) എന്നി തസ്തികളിലാണ് അവസരം. 5 വർഷത്തേക്കാണ് നിയമനം. 87 ഒഴിവുകളുണ്ട്.കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.airindia.in. അവസാന തീയതി : മാർച്ച് 4
എച്ച് ഡി എഫ് സി
ഹൗസിങ് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവ്. ഓപറേഷൻസ്, അക്കൗണ്ട്സ് വിഭാഗങ്ങളിൽ ബികോം എംകോം ബിരുദധാരികൾക്കും കളക്ഷൻ ഡിപാർട്മെന്റിൽ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റിൽ രണ്ടോ, മൂന്നോ വർഷ പരിചയമുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാം. 30 വയസ്സിൽ താഴെ പ്രായമുള്ള സിവിൽ എൻജിനിയർ, മൂന്ന്, നാല് വർഷ പരിചയമുള്ള നിയമബിരുദധാരികൾ എന്നിവരുടെയും ഒഴിവുണ്ട്. വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ ഫെബ്രുവരി 20നകം ഹൗസിങ് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ്, എച്ച്ഡിഎഫ്സി ഹൗസ്, പോസ്റ്റ് ബാഗ് നമ്പർ 1667, രവിപുരം ജങ്ഷൻ, എംജി റോഡ് , കൊച്ചി–-15 എന്ന വിലാസത്തിലോ info.kochi@hdfc.com എന്ന ഇ മെയിൽ വിലാസത്തിലോ ലഭിക്കണം.
നാഷണൽ ഹൈഡ്രോഗ്രാഫിക് ഓഫീസിൽ
ഇന്ത്യൻ നേവിക്ക് കീഴിൽ ഡെറാഡൂണിൽ പ്രവർത്തിക്കുന്ന നാഷണൽ ഹൈഡ്രോഗ്രാഫിക് ഓഫീസിലേക്ക് വിവിധ ഒഴിവുകളിലേക്ക് തപാലിലൂടെ അപേക്ഷ ക്ഷണിച്ചു. മെട്രിക്കുലേഷൻ/തത്തുല്യം. ഡ്രോട്ട്സ്മാൻഷിപ്പിൽ രണ്ട് വർഷ ഐ.ടി.ഐ/മൂന്ന് വർഷ അപ്രന്റിസ്ഷിപ്പ്/ഐ.ടി.ഐയും രണ്ട് വർഷ അപ്രന്റിസ്ഷിപ്പും എന്നിവയാണ് യോഗ്യത. വെബ്സൈറ്റിൽ നൽകിയിട്ടുള്ള മാതൃകയിൽ വെള്ളകടലാസിൽ അപേക്ഷ തയ്യാറാക്കിയ ശേഷം യോഗ്യത, പ്രായം, സംവരണം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ (ഫോട്ടോയ്ക്ക് പിന്നിൽ പേര് എഴുതി സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം), ഉദ്യോഗാർഥിയുടെ വിലാസം രേഖപ്പെടുത്തി 45 രൂപ സ്റ്റാമ്പ് പതിച്ച എൻവലപ്പ് എന്നിവയുൾപ്പെടെ The Flag Officer Commanding-in-Chief, Headquarters, Western Naval Command, Ballard Estate, Near TigerGate, Mumbai-400 001 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾക്കായി സന്ദർശിക്കുക : www.indiannavy.nic.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 6.
ഡൽഹി ഹൈക്കോടതിയിൽ
ഡൽഹി ഹൈക്കോടതിയിൽ ജൂനിയർ ജുഡിഷ്യൽ അസിസ്റ്റന്റ്/ റീ സ്റ്റോറർ ഗ്രൂപ്പ് സി തസ്തികയിൽ 132 ഒഴിവുണ്ട്. യോഗ്യത ബിരുദം. കംപ്യൂട്ടർ ടൈപ്പിങിൽ കുറഞ്ഞത് 35 wpm വേഗത. പ്രായം 18–-27. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.delhihighcourt.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 11.
വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ
നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് വെസ്റ്റ് സെൻട്രൽ റെയിൽവേ. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് മാർച്ച് 15 വരെ അപേക്ഷകൾ സമർപ്പിക്കാം. ആകെ 570 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഫിറ്റർ - 116 , വെൽഡർ - 34, ഇലക്ട്രീഷ്യൻ - 138 , സിഒപിഎ - 52, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്- 4, പെയിന്റർ - 23,കാർപെന്റർ - 28 , എസി മെക്കാനിക് - 10 ,മെക്കനിസ്റ്റ് - 10, സ്റ്റെനോഗ്രാഫർ - 6, കേബിൾ ജോയിന്റർ - 30 , ഡീസൽ മെക്കാനിക് - 30, മാസൺ - 26 , ബ്ലാക്ക് സ്മിത്ത് - 16 ,സർവേയർ - 8 , സിവിൽ - 10 , അസിസ്റ്റന്റ് - 12, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് - 4 എന്നിങ്ങനെയാണ് ഒഴിവുകൾ. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐ സർട്ടിഫിക്കേറ്റ് നിർബന്ധം. പ്രായപരിധി അപേക്ഷകരുടെ പ്രായം 15നും 24 വയസ്സിനും ഇടയിലാവണം.തിരഞ്ഞെടുപ്പ് പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
സൗത്ത് ഇന്ത്യൻ ബാങ്കിൽ
സൗത്ത് ഇന്ത്യൻ ബാങ്കിൽ ചീഫ് സെക്യൂരിറ്റി ഓഫീസർ 1, പ്രൊബേഷണറി മാനേജർ(സിഎ) 15 ഒഴിവുണ്ട്. സെക്യൂരിറ്റി ഓഫീസർ : ആംഡ് ഫോഴ്സിൽ ക്യാപ്റ്റൻ റാങ്കിൽ കുറയാത്ത യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. പ്രായം 50. മലയാളം അറിയണം., പ്രൊബേഷണറി മാനേജർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയിൽ അംഗത്വം. പ്രായം 28ൽകൂടരുത്. www.southindianbank.com വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 23.
ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ് വർക്ക് സെന്ററിൽ
ഗുജറാത്ത് ഗാന്ധിനഗറിലെ ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ് വർക് സെന്ററിൽ 12 ഒഴിവുണ്ട്. സയന്റിസ്റ്റ് – ഇ -(ലൈബ്രറി സയൻസ്) 1, സയന്റിസ്റ്റ് ഇ (കംപ്യൂട്ടർ സയൻസ്), സയന്റിസ്റ്റ്–-ഡി( ലൈബ്രറി സയൻസ്) 1, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ(ഫിനാൻസ്) 1, സയന്റിഫിക് ടെക്നിക്കൽ ഓഫീസർ ഗ്രേഡ് ഒന്ന് (ലൈബ്രറി സയൻസ്) 1, സയന്റിഫിക് ടെക്നിക്കൽ ഓഫീസർ ഗ്രേഡ് ഒന്ന് (കംപ്യൂട്ടർ സയൻസ്) 1, സയന്റിഫിക് ടെക്നിക്കൽ അസിസ്റ്റന്റ്(ലൈബ്രറി സയൻസ്) 1, പ്രൈവറ്റ് സെക്രട്ടറി 1, ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട് 1, അസിസ്റ്റന്റ് 1, ക്ലർക് കം ടൈപിസ്റ്റ് 1 എന്നിങ്ങനെയാണ് ഒഴിവ്. www.inflibnet.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28.